പോക്കർക്കാക്കു ഹാർട്ടിന് ഓപ്പറേഷൻ കഴിഞ്ഞു .. ഡിസ്ചാർജ് ചെയ്തു വീട്ടിൽ എത്തി. വിവരം അറിഞ്ഞു പോക്കർക്ക മെമ്പർ ആയിട്ടുള്ള “മോർണിംഗ് വാക് ” വാട്ട്സാപ്പ് ഗ്രൂപ്പിലെ മെംബേർസ് വീടിനു നേരെ വരുന്നത് കണ്ട പാത്തുമ്മാത്ത ഗേറ്റിൽ തന്നെ ചെക്ക് ഇട്ടു… അല്ലാ എങ്ങട്ടാ…. പ്പ ങ്ങളൊക്കെ?
” ഇത്തിരി പുണ്യം മാങ്ങാൻ വന്നതാ” ഓറഞ്ച് ന്റെ കീസ് ചെറുതായി ഒന്ന് എടുത്തു വീശികൊണ്ട് വന്നോരിൽ ഒരാൾ മാസ്ക് താത്തി.
പുണ്യം മാങ്ങാനോ?
രോഗീ സന്ദർശനം പുണ്യം തന്നെ അല്ലെ, താത്തെ?
അതൊക്കെ ശരി ന്നെ.. പക്ഷെ ആരെയും അടുപ്പിക്കരുതെന്ന് ഡോക്ടർ പറഞ്ഞീനി…
കൊറോണ ഒക്കെ കൈഞ്ഞീലെ ? മ്മക്ക് ഒന്ന് കണ്ടാ മതി..
നഹീ ന്നു പറഞ്ഞാ നഹീ….
ഇവർ തിരികെ പോയി
സുബ്ഹി ജമാഅത്തു കഴിഞ്ഞാൽ കുഞ്ഞുണ്ണിയേട്ടന്റെ ചായ കടയിൽ നിന്നും ഒരു കാലി പോക്കർക്കാക്കു നിർബന്ധമായിരുന്നു. “കുഞ്ഞുണ്ണിയേട്ടൻ ഫാൻസ് ” ഗ്രൂപ്പ് അഡ്മി ജാഫറിന്റെ നേതൃത്വത്തിൽ സ്ഥലത്തെ പ്രധാന നവോദ്ധാന വെള്ളയും വെള്ളയും നേതാക്കൾ ആണ് ഗേറ്റിൽ… ഇപ്പോൾ.
വന്ന വിഷയം താത്ത അന്വേഷിച്ചപ്പോൾ വിൽസ് നിലത്തിട്ടു ജാഫർ കാര്യം അവതരിപ്പിച്ചു.
കൊറോണ ഒക്കെ ആയോണ്ട് വിസിറ്റേഴ്സ് നെ കുറക്കാൻ ആണ് ഡോക്ടർമാർ പറഞ്ഞത്… അത് കൊണ്ട് കാണൽ നടക്കൂല്ലാ ട്ടോ ന്നു പാത്തുമ്മാത്ത വട്ടം വെച്ചു..
വെള്ളക്കാർ പതുക്കെ ഗേറ്റിൽ നിന്നും വലിഞ്ഞു….
അടുക്കളെടെ ഭാഗത്തു നിന്നും ആണ് കുടുംബശ്രീ സലീനാത്തയുടെ നേതൃത്വത്തിൽ ഒരു പെൺ പട എറേ പൊറത്ത് നിന്നും
“എത്തേണ്ണീ കാക്കാക്കു പറ്റീതു..”
പാത്തുമ്മാത്ത ഒറ്റ വീർപ്പിൽ നെഞ്ച് വേദന വന്നത് മുതൽ ഇന്നലെ വരെ ഉള്ള കഥകൾ പറഞ്ഞു തീർത്തു.ഒന്ന് വീതം നാലു നേരംആയി ഈ കഥകൾ പാത്തുമ്മാത്ത കുറച്ചീസം ആയി സ്ഥിരമായി പലരോടും പറയുന്നത് കൊണ്ട് അടുപ്പത്തെ ചോറ്നു വേവ് നോക്കുമ്പൾ പോലും ഈ കഥ വള്ളി പുള്ളി തെറ്റാതെ പറയാൻ പാത്തുമ്മാത്താക്കു പറ്റി… ..
കുഞ്ഞുണ്ണിയേട്ടന്റെ കടയിൽ ചർച്ചാ വിഷയം പോക്കർക്ക ആണ്.. ന്നാലും പോക്കർക്കാനെ പോലെ ഒരാൾക്ക് ഹാർട്ട് അറ്റാക്ക് വന്നതേ… രാവിലെ കൃത്യമായി വ്യായാമം ഉള്ള, ഒരു ദുശ്ശ്ശീലവും ഇല്ലാത്ത മൂപ്പർക്ക് ഇതു വരുമെന്ന് വിചാരിച്ചീല… മുന്ന ആശങ്കപ്പെടുകയാണ്..
ക്രിക്കറ്റ് കളിക്കാരൻ ഗാoഗുലിക്കു വന്നത് വ്യായാമകുറവൊണ്ട് ഒന്നും അല്ലല്ലോ.. അല്ലേലും ഈ അസുഖവും ജീവിത ശൈലിയുമായി ഇപ്പോൾ ഈ പറയുന്നപോലത്തെ ബന്ധമൊന്നും ഇല്ലാന്നാ എനിക്ക് തോന്നുന്നത്.
തൻ്റെ കയ്യിൽ പുകയുന്നതിനെ റസാക്ക് ന്യായീകരിക്കുകയാണ്..
എക്സ് ആർമി നൂറുട്ടി ഇടപെട്ടു..
ആരു പറഞ്ഞു ബന്ധമില്ലാന്നു.. പണ്ട് ഞാൻ ബോർഡറില് ഉണ്ടായിരുന്നപ്പോൾ ഒരുത്തന് പരേഡ് നടക്കുമ്പോൾ ഇതു പോലെ നെഞ്ചു വേദന വന്നു………
ബോബിച്ചൻ : എന്തോ…. ആ…… ഇപ്പ വരാം.. കടയിലെ സ്റ്റാഫ് വിളിക്കുന്നു….
നൂറുട്ടി : ഇതൊന്നു മുഴുവൻ കേട്ടിട്ട് പോടാ ബോബി…
ബോബി : ഞാൻ ഈ കഥ രണ്ടു വട്ടം കേട്ടതാ.. മുന്ന ഇരുന്നു തരും ഇന്ന് വെള്ളിയാഴ്ച അല്ലെ ഓന് ലീവ് ആണ്…
നമ്മുക്ക് ഉപ്പാനെ കുറച്ചു ദിവസം ദൂരെ വല്ല വാടകവീട്ടിലേക്കു എങ്ങോട്ടെങ്കിലും മാറ്റിയാലോ…
ബി എസ് സി നഴ്സിംഗ് നു പഠിക്കുന്ന മകൻ ആണ് ഈ ഐഡിയ അന്ന് രാത്രി ഇട്ടത്..
ഓപ്പറേഷനു പൈസ കടം തന്ന ഷീത്തായോട് ഇനി ഇപ്പോൾ എങ്ങനെയാ ഈ ചിലവിനും കൂടി പൈസ ചോദിക്കുക.. പാത്തുമ്മാത്താന്റെ നെഞ്ചു നീറി…
പിറ്റേന്ന് സുബ്ഹിക്ക് ആരും കാണാതെ പോക്കർക്കാനെ അവിടെ നിന്നും കടത്തി…. ദൂരെ ശാന്തമായ ഒരിടത്തെത്തി. അവിടെ എത്തിയപ്പോൾ ഹോസ്പിറ്റലിൽ തൊട്ടടുത്ത റൂമിൽ നിന്നും ഡിസ്ചാർജ് ചെയ്ത ബിജു ചേട്ടനും ഫാമിലിയും…
നിങ്ങൾ ? ഇവിടെ?
ആ ഞങ്ങൾ വീട്ടിലേക്ക് ഒന്നും പോകാൻ നിന്നില്ല.. ഡിസ്ചാർജ് കഴിഞ്ഞു നേരെ ഇങ്ങോട്ട് പോന്നു…
ഡോ. അൻവർ റഹ്‌മാൻ ടി. കെ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ