2021 നവംബർ 27, ശനിയാഴ്‌ച

ഒരു പ്രണയമഴ


രാവിന്റെ കടന്നുവരവിൽ
ഹൃത്തിലേയ്ക്കാവാഹിയ്ക്കാൻ
കൊതിക്കുന്ന നിലാവിനെ
മറയ്ക്കുന്ന മേഘത്തുണ്ടായ്
മനോഹരമായ രാവിൽ
എന്റെ ഓർമ്മകൾ
നിന്നിലേക്കോടിയെത്താറില്ലേ ?
നിലാവുതിരുന്ന
തണുത്ത രാത്രിയിൽ
നിന്നോടൊപ്പം
മേഘത്തുണ്ടുകളായ്
പറന്നുയരാൻ
വെമ്പുന്ന ഹൃത്തിൽ
പ്രണയത്തിന്റെ തുടിപ്പുമായ്
ഇത്തിരി അകലെ
വിരഹത്തിൻ നോവുമായ്
എന്റെ പ്രണയാംശമുണ്ട് .
പ്രണയം നുരയുന്ന 
ഏകാന്തതയിൽ
നിന്റെ നിശ്വാസമേറ്റുവരുന്ന
 ഇളംകാറ്റിൽ
എന്റെ പരിഭവങ്ങൾ
നിന്നെ മന്ദം തഴുകി പോവാറില്ലേ ?
ഒരിയ്ക്കലും നഷ്ടമാകാത്ത
പ്രണയമഴയായ് നീയെന്നിലേക്ക് 
പെയ്തുകൊണ്ടിരിക്കയല്ലേ?


സതി സതീഷ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ