ഇനിയും അണയാത്ത
കരിന്തിരി നാളമായ്
കാലം പ്രതീക്ഷകൾ
കയ്യിൽ കരുതവേ..
ആളുകൾ മാറുന്നു
നാടകം ഏറുന്നു..
എന്നിൽ നിനക്കായി
പുഞ്ചിരി പൂക്കുന്നു..
നീയും നിലാവും
നിറയുന്ന രാത്രിയിൽ
നിറമാർന്ന സ്വപ്നങ്ങൾ
നെഞ്ചിൽ തളിർക്കുന്നു..
ഇനിയും നമുക്കായി
വസന്തം വരുകില്ല,
എന്നിൽ നിനക്കായി
പൂക്കൾ വിടരില്ല.
ഭാവങ്ങൾ മാറവെ
ദൂരങ്ങൾ ഏറവെ
നമ്മൾ മനുഷ്യരാം
മായാവിയാകുന്നു..
മരണം നമുക്കായി
മണിമഞ്ചൽ തീർക്കുന്നു..
നന്ദു പാരിസ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ