കാവ്യത്തിനുള്ളിലെ ലോലഭാവം
കാഴ്ച്ചക്കു വേണ്ടിയങ്ങാകരുത്
കാമം കലർത്തി വിളമ്പി നൽകാം
കാളിക്കു കുഞ്ഞു ജനിച്ച പോലെ
കാലം കടവൂ കടത്തിടുമ്പോൾ
കാണിച്ച കേളി പിഴ എങ്കിലും
കാവ്യം രചിക്കുവാനുള്ള വിത്ത്
കായൽപ്പരപ്പിൽ മുളച്ചു വന്നു
കാര്യം കഥ തന്നെയാണെങ്കിലും
കാര്യം ഗ്രഹിക്കുവാൻ ഏറെയുണ്ട്
കളിന്ദി തീരത്തു മാത്രമല്ലീ
കാളീയനാടുന്നു ഗോവുമായി
കാര്യം പറയുന്നു എന്നു കണ്ടാൽ
കാമിക്കു പോലും കലിപ്പ് തോന്നാം
കാമൻ്റെ അസ്ത്രമതിനുമുന്നിൽ
കാട്ടിക്കു പോലും അടിപതറാം
കാലൻ കയറെടുത്തെന്ന് കണ്ടാൽ
കാതുകൾ കൂർപ്പിച്ചു നിൽക്കുമാരും
കാലു പിടിച്ചു കരഞ്ഞു നിൽക്കും
കാരസ്കരവും രുചിച്ചു നോക്കും
കാൽ വിരൽ തൊട്ടു കിരീടവോളം
കാഞ്ചന വർണ്ണം പൊതിഞ്ഞെങ്കിലും
കാരിരുമ്പാണകത്തുള്ളതെങ്കിൽ
കാലത്തിൽ കാമ്പു തുരുമ്പെടുക്കും
കാഴ്ചയ്ക്കു കൗതുകം ഇല്ലെങ്കിലും
കാകൻ പരിസരം ശുദ്ധമാക്കി
കാക്കുന്നു നാടിനെ നല്ലവണ്ണം
കാലത്തുണർത്തുന്ന കുക്കുടം പോൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ