ലോകമാവുന്ന മഹാസാഗരം തൻ
കൈപിടിക്കുള്ളിൽ ഒരുക്കിയവൻ ആര്?
മാനോ മയിലോ മത്സ്യമോ?
ലോകത്തിൻ ഇഴകൾ കീറിമുറിച്ചവൻ
തേടുന്നു നിൻ ഉൾക്കാമ്പെന്ത്?
എല്ലാം കൈപ്പിടിയിൽ ഒതുക്കി വരുന്ന നീ ആര്?
ദൈവത്തിൻ സൃഷ്ടി നീ മനുഷ്യൻ.
നരൻ, നരകത്തെയും സ്വർഗത്തെയുംനിർണയിച്ചവൻ,
നന്മയെയും തിന്മയെയും കൊണ്ടുവന്നവൻ,
ദൈവത്തെയും പ്രേതത്തെയും സൃഷ്ടിച്ചവൻ
കറുപ്പിനെയും വെളുപ്പിനെയും വേർതിരിച്ചവൻ.
എല്ലാം നിർണയിച്ച നീ
മനുഷ്യ മനസ്സ് എന്തെന്ന് പറയുക?
അതിൻ ഉൾക്കാമ്പെന്തെന്നു കാട്ടുക?
നീ അറിഞ്ഞ മനുഷ്യ മനസ്സിൻ കാതൽ കാട്ടുക
” കഴിയില്ല മനുഷ്യാ നിനക്ക്….. “
മുക്കോടി കാലങ്ങൾ താണ്ടിയാലും
മനുഷ്യമനസ്സിൻ ചഞ്ചലം അറിയാൻ
അതിൻ ഭാവങ്ങൾ അറിയാൻ
മനസ്സ് എന്തെന്നറിയാത്ത സാഗരം
എവിടെയെന്നറിയാത്ത മന്ത്രികം.
അശ്വതി. കെ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ