ഒരു പാടു ദു:ഖങ്ങൾ
ഉള്ളിലൊളിപ്പിച്ചങ്ങരുമയായ്
നിന്നു ചിരിക്കുന്നു നീ ,
തിരമാലക്കൈകളായ് തീരത്തെ
പുൽകി നീയേകുന്നു
സാന്ത്വന സ്നേഹ മന്ത്രം
മുകളിലായ് ചിരി തൂകും
തിങ്കൾ വിളിക്കുമ്പോൾ ,
ഉയരുവാൻ കൈയ്യൊന്നു നീട്ടിടുന്നു ,
അതിലേറെ പ്രിയമോടെ
ധരയോ ക്ഷണിക്കുമ്പോൾ
തിരികെ വരുന്നു നീ തീരമാകെ
ഇടയിലായിങ്ങനെ ഇടനെഞ്ചു പൊട്ടി നിൻ
മിഴിനീരിലുപ്പു കലർന്നിടുന്നു
ചിലരിവിടെത്തി നിൻ കണ്ണുനീർ കണ്ടങ്ങു
ചിരിതൂകിയങ്ങു രസിച്ചിടുന്നു ,
ഉരുകുന്ന ചില മനസ്സൊടുവിൽ നിൻ
മടിയിലേയ്ക്കഭയത്തിനായി വന്നെത്തിടുന്നു.
ജയേഷ് പണിക്കർ
2022 സെപ്റ്റംബർ 28, ബുധനാഴ്‌ച
സാഗരം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി. പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവ...
-
നമ്മുടെ ആരോഗ്യ സുസ്ഥിതിയിൽ മുഖ്യ പങ്കുവഹിക്കുന്ന നാലു ശരികളുണ്ട്. ശരിയായ ഭക്ഷണം, ശരിയായ വ്യായാമം, ശരിയായ ഉറക്കം, ശരിയായ ലൈംഗീകത എന്നിവയാണവ...
-
തൊഴിൽ മേഖലകളിൽ മുൻപരിചയവും പരിശീലനവും അത്യാവശ്യം. എന്ത്കാര്യം ചെയ്യാനും ഇവകൾ വേണം. ഗൗരവമേറിയതും, പൊതുനന്മക്ക് വേണ്ടിയുള്ളതും, ധാരാളം മുതൽമ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ