നമുക്ക് ചില സസ്യ ഹോർമോണുകൾ ഉപകാരികളാകാറുണ്ട്. സസ്യ ഹോർമോണുകളെ ഫൈറ്റോ ഹോർമോൺസ് എന്നാണു പറയാറുള്ളത്. അവയിൽ ഏറ്റവും ഉപകാരികളാണു ഫൈറ്റോ ഈസ്റ്റ്രൊജെൻ എന്ന വിഭാഗത്തിൽ പെടുന്ന ഹോർമോണുകൾ. ഇവ സ്ത്രീകളക്ക് വളരെ സഹായകമാണു,
സ്ത്രീ ശരീരത്തിന്റെ സ്വാഭാവിക വളർച്ച്യ്ക്കും ഗർഭപാത്രത്തിന്റെ ശരിയായ പ്രവർത്തങ്ങൾക്കും വളരെ ആവശ്യമാണു ഈസ്റ്റ്രജൻ..
ഈസ്റ്റ്രജൻ ഹോർമോണിന്റെ കുറവുകൊണ്ട് ധാരാളം തകരാറുകൾ സ്ത്രീകൾക്കു ഭവിക്കാറുണ്ട്, അതിൻ ഫലമായി വന്ധ്യതയും വരാറുണ്ട്.
ഇത്തരം രോഗമുള്ളവർക്ക് ഹോർമോൺ ചികിൽസയാണു സാധാരണ ആധുനിക വൈദ്യ ശാസ്ത്രത്തിൽ ലഭിക്കാറുള്ളത്. ആ ചികിൽസയ്ക്ക് പാർശ്വഫലങ്ങളും കൂടെയുണ്ടാകും ശരീരത്തിൽ നീരുകെട്ടുക, മാറിടത്തിനു തടിപ്പും വേദനയും, ഓക്കാനം,കാൽ പേശികളിൽ പിടുത്തം, തലവേദന , ദഹനക്കേട്, മാസമുറ കൂടാതെയുള്ള രക്തസ്രാവം എന്നിവയാണു സാധാരണ പ്രശ്നങ്ങൾ.,
ഇത്തരക്കാരെ സഹായിക്കാൻ ഫൈറ്റോ ഈസ്റ്റ്രൊജൻ അടങ്ങിയ സസ്യങ്ങളെ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ മതി.
ഉണങ്ങിയ പഴങ്ങൾ ഈസ്റ്റ്രജൻ അളവ് കുറയാതെ സഹായിക്കും, ഫ്ളാക്സ് സീഡ് (ചണത്തിന്റെ വിത്ത്), എള്ള്, പയറുകൾ, സൊയാബീൻ ,ആല്ഫാല്ഫ എന്നിവയിൽ സസ്യ ഈസ്റ്റ്രജെൻ ധാരാളമുണ്ട്.
ഫ്ളാക്സ് സീഡിൽ കൂടുതലായടങ്ങിയിരിക്കുന്ന ലിഗ്നാൻസ്,
സൊയബീനിൽ കൂടുതലായടങ്ങിയിരിക്കുന്ന ഐസോഫ്ലവൺസ്,
നിലകടലയിലും ചുവന്ന വൈനിലുമൊക്കെ അടങ്ങിയിരിക്കുന്ന റെസ്വറട്രോൾ, (ചുവന്ന വൈനിന്റെ മഹനീയ ഗുണങ്ങൾക്ക് കാരണം റെസ്വറട്രോൾന്റെ സാന്നിദ്ധ്യമാണെന്നു കരുതപ്പെടുന്നു.)
അതുപോലെ സാധാരണഗ്മായ മറ്റൊരു സസ്യ ഹോർമോണാണു ക്വർസെറ്റിൻ, ഇതു വളരെ ഒട്ടുമിക്ക പഴങ്ങളിലും ധാന്യങ്ങളിലും പച്ചക്കറികളിലുമൊക്കെ കാണുന്നു.
കേരളത്തിൽ ലഭ്യമായ ഭക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ ഫൈറ്റോ ഈസ്റ്റ്രജൻ അടങ്ങിയിട്ടുള്ളത് സൊയാബീനിലാണു. സൊയ ബീനിലെ എണ്ണ നീക്കുമ്പോൾ കിട്ടുന്ന ചണ്ടിയാണു കടകളിൽ കിട്ടുന്ന സൊയ ചങ്ക്സ് . അതിലും കൂറച്ചൊക്കെ സസ്യ ഹോർമോൺ ഉണ്ടാകും.
മറ്റൊന്ന് എള്ളെണ്ണയാണു.ഏള്ളെണ്ണ പഴയകാലത്ത് കേരളത്തിൽ ഭക്ഷണാവിശ്യത്തിനുപയോഗിച്ചിരുന്നു. സ്ത്രികൾ മുടിയഴകിനായി തലയിൽ തേക്കാനും ഉപയോഗിച്ചിരുന്നു. ഒരു കാലത്ത് ഏള്ളെണ്ണ തേച്ച മുടി കേരള സ്ത്രീ സൗന്ദ്യര്യത്തിന്റെ പ്രതീകമായിരുന്നു. “നല്ലെണ്ണ” എന്നായിരുന്നല്ലോ വിളിപ്പേരു തന്നെ. ഇടക്കാലത്ത് നമ്മൾ എള്ളിൽ നിന്നും എള്ളെണ്ണയിൽ നിന്നും അകന്നു പോയി അതും നമ്മുടെ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിച്ചിരിക്കാം. ഈസ്റ്റ്രജൻ കുറവുള്ള സ്ത്രീകളോട് ദിവസവും മൂന്ന് എള്ളുണ്ടയെങ്കിലും കഴിക്കാനാണിപ്പോൾ നിർദ്ദേശിക്കുന്നത്. കാത്ഷ്യത്തിന്റെ നല്ല ഒരു ഉറവിടം കൂടിയ്ണു എള്ള്.എള്ളെണ്ണയിൽ പക്ഷെ കാൽസിഉം ഇല്ല കെട്ടോ.
ഫൈറ്റോ ഈസ്ടജനനു വേറെയുമുണ്ട് ഗുണങ്ങൾ.
റെസ്വെറട്രോളും ക്യൂസെറ്റിനും രക്തസമ്മർദ്ദം നിയന്ത്രിക്കും.
സൊയയിലും ഫ്ളാക്സ് സീഡിലുമടങ്ങിയിരിക്കുന്ന സസ്യ ഹോർമോണുകൾ പ്രമേഹരോഗികൾക്കു നല്ലതാണു. ഇവ അപകടകരമായ കൊളെസ്റ്ററോൾ കുറയ്ക്കുനതായും , CRP (C-reactive protein) ലെവൽ കുറയ്ക്കുന്നതായും അതിനാൽ പഴുപ്പും നീർക്കെട്ടും ശമിപ്പിക്കാൻ ശേഷിയുള്ളതായും കരുതപ്പെടുന്നു.
സ്വഭാവികമായി സസ്യ ഭക്ഷണം വഴി ഇവ അകത്താക്കുന്നതിനാൽ പാർശ്വഫല്ങ്ങളൊന്നും ഇതുവരെ തെളിയിക്കപെട്ടിട്ടില്ല.
സ്ത്രീ ഹോർമോൺ ആകയാൽ പുരുഷന്മാർക്ക് എന്തെങ്കിലും തകരാർ പറ്റുമോയെന്ന് സ്വാഭാവികമായും നമ്മൾ ചിന്തിച്ചേക്കാം. സൊയാ ബീനിലടങ്ങയിരിക്കുന്ന ഐസോ ഫ്ലേവനോയിഡുകളെ മുൻ നിർത്തി നടത്തിയ പതിനഞ്ചോളം പഠനങ്ങൾ , ഇവ പുരുഷ ഹോർമോണായ ടെസ്റ്റിസ്റ്റെറോൺ ലെവലിൽ ഒരുമാറ്റവും വരുത്തുന്നില്ലയെന്നാണു തെളിയിച്ചത്.
എന്നാൽ ചീറ്റപ്പുലികളിൽ നടത്തിയ ഒരു പഠനം , ഈ സസ്യ ഹോർമോണുകൾ അവയുടെ പ്രത്യുല്പ്പാതന ശേഷിയെ കുറയ്ക്കുന്നുവെന്നാണു. അതുകേട് പേടിക്കണ്ട. ചീറ്റപ്പുലി മാംസബുക്കാണു അവയിലെ പ്രവർത്തനമല്ല മിശ്രബുക്കായ മനുഷ്യനിൽ നടക്കുന്നത്.
ഇത്തരം സസ്യഭക്ഷണങ്ങളിലെല്ലാം കൂടിയ അളവിൽ ആന്റീ ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ പ്രായാധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന നാശങ്ങളുടെ വേഗത കുറയ്ക്കാനും ഇത്തരം സസ്യ ഉപയോഗം സഹായിക്കും.
സൊയ എണ്ണയും, ഫ്ലാക്സ് സീഡ് ഓയിലും,എള്ളെണ്ണയുമെല്ലാം സൂപ്പർ മാർകറ്റുറ്റുകളിൽ ല്ഭ്യമാണു. വിശ്വസ്ഥമായ ബ്രാന്റുകൾ , ഓർഗനിക് ബ്രാന്റുകൾ ഉപയോഗിക്കുക. നമുക്കു നട്ട് വളർത്താവുന്ന സസ്യാഹാരങ്ങൾ നമ്മൾ തന്നെ വളർത്തി ഉപയോഗിക്കുക.
ആഹാരം തന്നെയാണു ഔഷധം എന്ന് ആയുർവേദാചാര്യനായ ചരകനും പ്രക്രുതി ചികിൽസാ വിശാരഥരും പറയുന്നു.
ഡോ. മനോജ് കുമാർ
ടി.ജി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ