നന്നായി എഴുതുന്ന, എന്നാൽ അത്ര പ്രശസ്തരല്ലാത്ത എഴുത്തുകാർക്ക് ഒരു പ്രോത്സാഹനം എന്നതാണ് ഇതിവൃത്തം സാംസ്‌കാരിക മാസികയുടെ ലക്‌ഷ്യം. വളരെ മനോഹരമായി കഥകളും കവിതകളും എഴുതുന്ന ധാരാളം ആളുകൾ പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലുമുണ്ട്. അവർക്കൊന്നും അർഹമായ അംഗീകാരം എവിടെയും കിട്ടുന്നില്ലെന്ന് മാത്രമല്ല, അവർ അറിയപ്പെടാതെ പോകുകയും ചെയ്യുന്നു. അവരുടെ മനോഹരമായ സൃഷ്ടികൾക്ക് ഒരിടം. അതിനാണ് ഇതിവൃത്തം മാസിക.
കഥകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഇതിവൃത്തം എന്നൊരു ഫേസ് ബുക്ക് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. അതി മനോഹരങ്ങളായ സൃഷ്ടികൾ ദിനം പ്രതി ഗ്രൂപ്പിനെ സമ്പുഷ്ടമാക്കുന്നു. തുടങ്ങി ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഇത്ര സജീവമായ ഒരു ഗ്രൂപ്പായി തീരും എന്ന് അന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഗ്രൂപ്പിനെ ഒരു കുടുംബമായി ഏറ്റെടുത്ത എല്ലാ അംഗങ്ങൾക്കും നന്ദി പറയുന്നതിനും ഈ അവസരം ഉപയോഗിക്കുകയാണ്. ഇതിവൃത്തം മാസികയുടെ ഭൂരിപക്ഷം സൃഷ്ടികളും ഗ്രൂപ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കഥകൾക്കും കവിതകൾക്കും മറ്റു സാഹിത്യ രൂപങ്ങൾക്കുമായിരിക്കും.
ഇതിവൃത്തത്തിലേക്ക് സൃഷ്ടികൾ അയക്കേണ്ടവർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയാണ് വേണ്ടത്. അതിൽ നിന്നും നല്ല സൃഷ്ടികൾ തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കുക എന്നൊരു രീതി മാത്രമേ ഇപ്പോൾ നിലവിലുള്ളൂ. മറ്റു രീതികളിൽ അയക്കുന്ന സൃഷ്ടികൾ പരിഗണിക്കുന്നതല്ല. നല്ല സൃഷ്ടികൾ മാസികയിൽ പ്രസിദ്ധീകരിക്കുകയും വിവരം സൃഷ്ടികർത്താക്കളെ കമന്റായി അറിയിക്കുകയും ചെയ്യും. സൃഷ്ടികൾക്ക് പ്രതിഫലം നൽകുന്നതല്ല.
സാഹിത്യതൽപ്പരരായ ആർക്കും ഗ്രൂപ്പിൽ അംഗങ്ങളാകാവുന്നതാണ്. രാഷ്ടീയ ചർച്ച അനുവദനീയമല്ല. എഴുത്തു ഭാഷ സഭ്യമായിരിക്കണം. ഇതിൽ ഉൾപ്പെടുത്തുന്ന സൃഷ്ടികളുടെ ഉത്തരവാദിത്തവും ഉടമസ്ഥാവകാശവും സൃഷ്ടികർത്താക്കൾക്ക് മാത്രം. ഗ്രൂപ്പിൽ ചേർക്കുന്ന സാഹിത്യ സൃഷ്ടികൾ മൗലീകവും നിയമാനുസരണവുമായിരിക്കണം. ഫോർവേഡഡ് / ഷെയേർഡ് സൃഷ്ടികൾ സ്വീകാര്യമല്ല. എല്ലാ തീരുമാനങ്ങളിലും അഡ്മിന്റെ തീരുമാനം അന്തിമമായിരിക്കും.
ഇവിടെ ചേർക്കുന്ന കൃതികൾ വായിക്കുകയും സഭ്യമായ ഭാഷയിൽ അഭിപ്രായം പ്രകടിപ്പിക്കുന്നതും സ്വാഗതം ചെയ്യുന്നു. നല്ല എഴുത്തുകാരെ വളർത്തിയെടുക്കുക എന്ന സംരഭത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് അഭ്യർത്ഥനയുണ്ട്.
ഡോ. സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ