മനസ്സതിലുണരുമൊരു മലർവാടി
പോല,ലംങ്കൃത
മാധുര്യമൂറും പ്രണയ സംഗീത
സ്മൃതി,യുണർന്നും
മാണിക്യമാലേഖ്യം,
മനോജ്ഞം അതി മോഹനം
മധുരമാം മാസ്മര്യ
ആനന്ദമേകുന്നു, കവിത
മലരിതൾ മണമിയലും
ഉന്മാദ മോഹനം
മനസ്സറിഞ്ഞാമോദ
മുണരുമതു,കവിത
മാഹാത്മ്യമേറും
മോഹാവേശ,ത്തുടുപ്പിയലും
മടിയാതെയുയിർകൊള്ളും,
മേന്മയാലേറെ
മറയില്ലാതെതിർമാറ്റി,
ജന നന്മക്കാവേണം
മഹത്വമാലേ പ്രസരിതമാം
പ്രിയമാകും,കവിത
മാനവ ധർമ്മത്താൽ
ആർജ്ജവത്താ,ലുഗ്ര
മാറ്റങ്ങൾ ചിന്തയ്ക്കും,
ഗുണമേകും കവിത..
മറയാക്കി നാട്യ വിനാശത്തിൽ
പ്രമുഖരെ മുഖമടിയേറ്റപോൽ
തിരുത്തേണം, തൂലികത്തുമ്പാൽ
മനുഷ്യത്വമളവേറെ,
കവിതയിലുരുവാക്കണം
മനഃസാക്ഷി,മരവിക്കാതരുചേർന്നു
വളരണം
മറുവാക്കുകാക്കാതെ,ആർജ്ജമാം
തൂലിക
മധുരമാം പദങ്ങളാൽ
വിറക്കേണ,മധർമ്മങ്ങൾ
മടിയാതിതാരാലു,മഹന്തയാം
നാട്യങ്ങൾ
മറയില്ലാതെഴുതുവാൻ
കഴിയേണമെന്നെന്നും..
രഘു കല്ലറയ്ക്കൽ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ