കിഴക്ക് സൂര്യൻ
കിരണം പൊഴിക്കുമ്പോൾ
പൊന്ന് വിളയുന്ന പാടത്ത്
മണ്ണിൻ മനമറിഞ്ഞ്
വിത്തെറിഞ്ഞ് വിളയിച്ചെടുക്കുന്നോൻ
കർഷകൻ
അധ്വാനം ജീവിതവ്രതമാക്കി മാറ്റി
നാളെയുടെ വറുതിമാറുന്നതും
സ്വപ്നം കണ്ട് ദുരിതജീവിതം
തള്ളിനീക്കാൻ വിധിക്കപ്പെട്ടവനത്രേ
കർഷകൻ
മണ്ണുഴുതുമറിച്ച്
അന്നം വിളയിക്കുവാൻ
വരണ്ടുണങ്ങിയ മണ്ണിലേക്ക്
പെയ്തിറങ്ങിയ ആത്മാവായിരുന്നു
കർഷകൻ
പൊന്ന് വിളയിച്ച്
തഴമ്പിച്ച കൈകളിൽ വീണ്ടും
വരൾച്ച വന്നപ്പോൾ വെറുമൊരു
കയറിൽ കുരുക്കിട്ടവനാണത്രേ
മണ്ണിന്റെ മാനവൻ
കർഷകൻ
ഷജീർ.ബി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ