2021 ഓഗസ്റ്റ് 25, ബുധനാഴ്‌ച

പ്രതികരണങ്ങൾ


 

ജൂലായ് ലക്കം ഇതിവൃത്തം മാസിക വായിച്ചു. 3 കഥകൾ സാമാന്യം നന്നായിത്തന്നെ വായിച്ചുവെന്നു പറയാം.അതെഴുതിയിരിക്കുന്നത് കഥാലോകം ഗ്രൂപ്പിലെ അംഗങ്ങളായതുകൊണ്ടാണ് ശ്രദ്ധാപൂർവ്വം വായിക്കാനിടയായത്. ഒന്നാമത്തെ കഥ സുമേഷ് രാമചന്ദ്രന്റെ ലേഖനം എന്ന് ഉള്ളടക്കത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഒരു മുഴുനീള ചെറുകഥയായിട്ടാണ് എനിക്കു തോന്നിയത്. സ്വന്തം അനുഭവക്കുറിപ്പു പോലുള്ള, ഫലിതരസത്തിൻ്റെ മിക്സിംഗ് ഫലിതമായിത്തന്നെ വായനക്കാരനെ രസിപ്പിക്കുന്നു.ജോലികളഞ്ഞ ചെറുപ്പം അസ്തമിച്ചുകൊണ്ടിരിക്കുന്ന പുതിയ പ്രിൻസിപ്പാളെ നോക്കി ഞാനും ഇതങ്ങു പറയാനിരിക്കുകയായിരുന്നു എന്നു പറയുന്ന ലേഖകൻ പിന്നീടവരെക്കാണുന്നത് പി എച്ച്‌ ഡിക്കു ഗൈഡായി നേരിട്ടു കാണുന്ന മുഹൂർത്തത്തിലാണെന്നത് മധുര പ്രതികാരമായി. നല്ല എഴുത്തിലൂടെ രാമചന്ദ്രൻ നമ്മളെ ആരാധകരായി മാറ്റുന്നുണ്ട്. രണ്ടാമത്തെ കഥ സജിത്ത് എൻ കുമാറിൻ്റെ അവന്തികയാണ്.പറയാൻ മറന്ന മടിച്ച ഭയപ്പെടുത്തപ്പെട്ട പ്രണയത്തെ പർഷങ്ങൾക്കു ശേഷം പൊടിതട്ടിയെടുമ്പോഴേക്കും കുടുംബബന്ധങ്ങളുടെ അനിവാര്യമായ തടവറയിൽ അവന്തികയും “കഥാകൃത്തും” (First Person) എത്തിപ്പെട്ടിരുന്നു.പിന്നെ സാധാരണതയുടെ ശൈലിയിൽ പുനർജന്മം സ്വപ്നം കാണാൻ നിശ്ചയിച്ചു പിരിയുകയല്ലാതെ അവർക്ക് മറ്റൊരു വഴിയുമുണ്ടായില്ല. സാധാരണ ഒരു പ്രണയ കഥ അസാധരണമാം വിധം മെയ് വഴക്കത്തോടേയും പാത്ര സൃഷ്ടിയിലൂടേയും തരണം ചെയ്ത് വായനക്കാരിൽ പ്രത്യേക മൂഡ് സൃഷ്ടിക്കുന്നുണ്ട്.മൂന്നാമത്തെ കഥ പെരുവണ്ണ് വാവനൂരിൻറേതാണ്. ആ കഥ കഥാലോകത്തിലെ അഡ്മിൻ പാനലിന്റെ  വിശകലനത്തിനു വിധേയമായതിനാൽ തൽക്കാലം നിശ്ശബ്ദനാവാനാണ് ഇഷ്ടം. ഇതിവൃത്തത്തിന്റെ എഡിറ്ററും നമ്മുടെ അംഗവുമായ ഡോ.സുനീത് മാത്യുവിന്റെ നേതൃത്വത്തിൽ മാസികയുടെ പ്രശസ്തി അങ്ങ് ഹിമാലയത്തോളം ഉയരട്ടെ എന്നാശംസിക്കുന്നു.

വിദ്യാനന്ദൻ കുമാരൻ, അഡ്മിൻ, കഥാലോകം 


ഇതിവൃത്തത്തിന്റെ ഇതിവൃത്തം വളരെ നന്നാവുന്നുണ്ട്. ഓരോ ലക്കവും വായിക്കുവാനുള്ള തോന്നൽ വർദ്ധിച്ചു വരുന്നു എന്നത് മാസികയുടെ മെച്ചമായിത്തന്നെ കാണേണ്ടതുണ്ട്. കഥകൾ, കവിതകൾ, ലേഖനങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം. എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.

സമീറ ഇ കെ, മലപ്പുറം  


ഇതിവൃത്തം ഓരോ മാസം കഴിയുമ്പോഴും മെച്ചപ്പെട്ടുവരുന്നു..കഥകളും, കവിതകളും വളരെ നന്നായിട്ടുണ്ട്. കൂട്ടത്തിൽ വീണകവി എടുത്തുപറയട്ടെ. മുഖമൊഴിയും, യാത്ര വിവരണങ്ങളും പതിവുപോലെ ഗംഭീരം.

മുരളീധരൻ കാരാട്ട്, പാലക്കാട്


ഇതിവൃത്തം മാസികയുടെ എല്ലാ അഭ്യുദയകാംഷികൾക്കും മാസികയുടെ സ്നേഹാദരങ്ങൾ

എഡിറ്റർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ