ചരിത്രമെന്നും രചിച്ചതെല്ലാം
ജയിച്ചവർമാത്രം
പടക്കളത്തിൽ പിടഞ്ഞു വീണതു
തെളിഞ്ഞു വന്നേക്കാം
തെളിച്ച വീഥി കൊടുത്ത ചോറ്
മറന്നു പോകുന്നു
തിളങ്ങിടും വാൾ പണിഞ്ഞ കൊല്ലൻ
പടിപ്പുറത്താണ്
കുതിച്ചതേര് പണിഞ്ഞ തച്ചനെ
അറിഞ്ഞതാരാണ്
തപിച്ച കണ്ണീർ കുടിച്ച നാരികൾ
കടന്ന നാഴികയും
കുരുന്നു കണ്ണിൽ നിറഞ്ഞ ദൈന്യത
രചിച്ചതാരുണ്ട്?
ചരിത്രമെന്നും ജയിച്ചവൻ്റെ
കരത്തിലാണല്ലോ
ഒരിക്കലെങ്ങാൻ പറഞ്ഞു കേൾക്കാം
ചതിച്ച വാട്ടർലൂ
ജോളി കുത്തുകല്ലുങ്കൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ