ബാങ്ക് മെൻസ് ക്ലബ് സംഘടിപ്പിച്ച
ഒരു മത്സര ദിനം
സ്വന്തം ഇരിപ്പടത്തിനടിയിൽ സാരിയുണ്ടെങ്കിൽ
അവൻ ഭാഗ്യവാൻ
ഏൻ്റെ ഇരിപ്പടത്തിനടിയിൽ
ഒരു സാരിയുണ്ടായിരുന്നു
ഇനിയാണ് കളി
ഈ സാരിയുടുത്തു കാണിക്കണം
ഏത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല
അടുത്തിരിക്കുന്ന വക്കീൽ
ബാങ്ക് ജീവനക്കാരിയുടെ ഭർത്താവ്
ഒരുപായം പറഞ്ഞു തന്നു
തല കിട്ടിയാൽ മതി
എനിക്കു തല കിട്ടിയില്ല
BEM ഹൈസ്കൂളിലെ രണ്ടു ഡസ്കിനിടയിൽ
തലകുടുങ്ങിയ സാരിയുടുത്തു വരുമ്പോഴേക്കും
മത്സരം കഴിഞ്ഞിരുന്നു
അന്ന് തല കിട്ടിയ വക്കീൽ വിജയിച്ചു
വക്കീൽ പറഞ്ഞു തന്ന ഉപായം
ഇന്നൊരു സർവസാധാരണ പ്രയോഗവും
സമ്പ്രദായവുമാണ്
സർവത്ര തല കിട്ടാനുള്ള മത്സരം
ഉണ്ണാനും ഉടുക്കാനും തലവേണം
തല്ലാനും കൊല്ലാനും തലവേണം
രാഷ്ട്രീയത്തിൽ സമരത്തിൽ
സർക്കാരാഫീസിൽ
തല കിട്ടിയാൽ മതി
പ്രണയത്തിനും പ്രതികാരത്തിനും
തലവേണം
വിജയത്തിനും ജീവിതത്തിനും തലവേണം
രോഗം വരാനും മാറ്റാനും തലവേണം
തലമുറയെ മാറ്റിയെടുക്കാനും തലവേണം
ആരു പറഞ്ഞുതന്നാലും
ചില ഉപായങ്ങൾ നമുക്കിടയിൽ
സ്ഥല കാല സന്ദർഭങ്ങൾ നോക്കി
പരീക്ഷിക്കേണ്ടി വരും
ഓർക്കുക
നാം തല പ്രയോഗിക്കേണ്ടത്
അലമുറയിടുന്ന ഒരു തലമുറയെ
ശുദ്ധീകരിക്കാനാവണം
സോമനാഥൻകെവി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ