2022 ജനുവരി 26, ബുധനാഴ്‌ച

പ്രതികരണങ്ങൾ

 


വളരെ മനോഹരമായൊരു കൊച്ചു മാസിക. കഥകൾ, കവിതകൾ, ലേഖനങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം. ഒരു മാസിക നേരിട്ട് കൈയ്യിലെത്തുന്ന  ഒരു അനുഭൂതിയും നൽകുന്നുണ്ട് ഈ മാസിക. അഭിനന്ദനങ്ങൾ

നന്ദഗോപാൽ, ഇരുട്ടി   


ഓൺലൈൻ മാസികകളുടെ പ്രസക്തി വളരെയധികം വർദ്ധിച്ചിരിക്കുന്ന ഇക്കാലത്തിന് അനുയോജ്യമായ മാസിക. അതും തികച്ചും സൗജന്യമായി വായിക്കുവാൻ ലഭിക്കുന്നു. വളരെ നല്ലൊരു ശ്രമം തന്നെയാണിത്. അണിയറ പ്രവർത്തകരെ അനുമോദിക്കുന്നതിന് ഈ അവസരം ഉപയോഗിക്കുന്നു

താജുദ്ധീൻ കെ പി,  മലേഷ്യ


അഞ്ജനായ സോക്രട്ടീസ് നന്നായി ചിന്തിപ്പിച്ചു. ഇന്തോന്വേഷ്യയിലൂടെയുള്ള യാത്ര നല്ല അനുഭവം തന്നെ. മുഖമൊഴി അസലാ കുന്നുണ്ട്. കഥകൾ തൃപ്തികരം എന്നേ പറയുവാൻ കഴിയുകയുള്ളൂ. കവിതകൾ മികച്ച വ തന്നെ. ആരോഗ്യം, ആസ്വാദനം എന്നിവയും നല്ല നിലവാരം പുലർത്തുന്നുണ്ട്. മൊത്തത്തിൽ ഒരു ആനച്ചന്തമുണ്ട് ഇതിവൃത്തത്തിന്.

കവിത സുഗതൻ, മുംബൈ


വിജ്ഞാന പ്രദമായ ലേഖനങ്ങൾ, മനോഹരങ്ങളായ കഥകൾ, കവിതകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഈ മാസിക. നല്ല വായനയ്ക്ക് ഇതിവൃത്തം ഉത്തമമാണ്. ഭാവുകങ്ങൾ.

കാവ്യസന്ധ്യ എൻ.എസ്., മൈസൂർ


കഴിഞ്ഞ കുറേ ലക്കങ്ങളായി ഇതിവൃത്തം മാസിക വായിക്കുന്നുണ്ട്. എനിയ്ക്ക് ഒത്തിരി ഒത്തിരി ഇഷ്ടം. എല്ലാം വായിക്കാറുണ്ട്. മറ്റു മാസികളിൽ ഞാൻ സീരിയസായ ലേഖനങ്ങൾ വായിക്കാറില്ല. എനിയ്ക്കീ ശീലം പകർന്നു തരുന്നത് ഈ മാസികയാണ്. എല്ലാ നന്മകളും നേരുന്നു.

അശ്വതി  ചന്ദ്രൻ, പേരാമ്പ്ര

മാസികയുടെ വായനക്കാർക്കും, എഴുത്തുകാർക്കും, പ്രതികരിച്ചവർക്കും മാസികയുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

എഡിറ്റർ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ