2022 മാർച്ച് 30, ബുധനാഴ്‌ച

നിള


 അളിവേണി കളവാണി കളയൂ നിൻ നാണം

നിളയേ നീ മലയാളക്കരതൻ കരളല്ലേ
അളകങ്ങൾ തഴുകുന്ന പുളിനങ്ങൾ കണ്ടു
ഇളകുന്ന ഓളങ്ങൾ കളിവാക്കുകളരുളി
കവിളുകളിൽ ചെന്താമര ഇതളിങ്ങനെ വന്നു
ഒളിചിന്നും അരുണോദയ കിരണങ്ങൾ പതിയെ
കളി ഓടം നിറമാറിൽ മുകുളങ്ങൾ ചാർത്തി
തളിരോല കുളിരേകി ഇളനീരും തന്നു
ഉളി ഓടിയ ശിലയിൽ കളഭം ചേർത്ത രൂപം
തുളുനാട്ടിൽ പടയാളിക്കിതു ഭദ്രകാളി
കളകാഞ്ചി കാകളികൾ കഥകളികൾക്കാടാൻ
കിളിമൂളിയ നളനൊത്തൊരു ദൂതായ മരാളം
അളിവേണി കളവാണി കളയൂ നിൻ നാണം
നിളയേ നീ മലയാളക്കരതൻ കുളിരല്ലേ

ജോളി കുത്തുകല്ലുങ്കൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ