2022 ഏപ്രിൽ 27, ബുധനാഴ്‌ച

പഴരസം


 തമിഴ്‌നാട്ടിലെ തൂത്തുക്കുടിക്കാരുടെ ഒരു സവിശേഷ പാനീയമാണ് പഴരസം. സാധനം പഴങ്ങളുടെ ചാറുതന്നെ. അതുണ്ടാക്കുന്നതിലെ വ്യത്യസ്തതയാണ് പഴരസത്തെ രസകരമാക്കുന്നത്. ഇത് വളരെയധികം പോഷകമൂല്യമുള്ള ഒന്നാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

ചേരുവകൾ

വാഴപ്പഴം 5 എണ്ണം

പപ്പായ  1

മാമ്പഴം 1

ആപ്പിൾ 2

മുന്തിരി 1/4 കിലോ

പൈനാപ്പിൾ ചെറുത് 1

സർബത്ത് 400 മില്ലി

ശർക്കര 200ഗ്രാം

തയ്യാറാക്കുന്ന വിധം

വാഴപ്പഴം, പപ്പായ, ആപ്പിൾ, മാമ്പഴം എന്നിവ മിക്സിയിൽ നന്നായി അടിച്ചെടുത്ത്, കുഴമ്പു പരിവമാക്കുക. അതിലേക്കു ശർക്കര, സർബത്ത് എന്നിവ ചേർത്തു നന്നായി ഇളക്കുക. ഇതിലേക്ക് മുന്തിരി, പൈനാപ്പിൾ തുടങ്ങി മറ്റു പഴവർഗ്ഗങ്ങൾ ഉണ്ടെങ്കിൽ  അതെല്ലാം നന്നായി ഉടച്ചു ചേർക്കുക. ഇത് തണുപ്പിച്ചു കുടിക്കുക എന്നത് ഒരു അനുഭവം തന്നെയായിരിക്കും.


ഡോ ഷേർളി സുനീത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ