എന്തു വിമ്മിട്ടം !
ഒന്നു പരിചയം നടിക്കുവാന്‍,
എന്തു മടി
ആ ചുണ്ടൊന്നു വിടരുവാന്‍,
വാക്കിലും പിശുക്കുന്നു,
കണ്ണു ഗൌരവം ചുമക്കുന്നു,
തല കനം വെയ്ക്കുന്നു,
ഇല്ല നീ ഇവിടത്തി –
ലെവിടത്തിലും.
അന്നുനാമടിവെച്ച പാതയി –
ലിന്നുനീയടിതെറ്റിടും,
അന്നുനാം പങ്കിട്ട വാക്കുകള്‍-
ക്കിന്നുനീ ചെവിപൊത്തിടും,
അന്നുനാം നീന്തിയ പുഴ –
യിന്നഴുക്കുചാലെങ്കിലും,
അന്നത്തെസൌഹൃദം
ശ്വസിക്കുന്നു ഞാ –
നിന്നുമീ പുഴക്കാറ്റിലും
ഇ.എസ്. സതീശൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ