2023 ഏപ്രിൽ 29, ശനിയാഴ്‌ച

പഠനവൈകല്യവും ഹോമിയോപതിയും

 


ഒരു കാലത്ത് നമ്മുടെ ഇടയിൽ അത്ര അധികം ബോധവൽക്കരണം നടന്നില്ലാതിരുന്ന ഒരു പ്രശ്നമാണ് പഠനവൈകല്യം മിക്കപ്പോഴും കുട്ടികളുടെ അഹങ്കാരമായൊ, കഴിവില്ലായ്മയായൊ തെറ്റിദ്ധരിക്കപ്പെട്ടിരുന്ന ഒന്നുമാത്രം മായിരുന്നു ഇത്.

എന്നാൽ ഇന്ന് നമുക്കറിയാം, മറ്റു വൈകല്യങ്ങൾ പോലെ ഇതും ഒരു വൈകല്യമാണ്. എഴുതുവാൻ കഴിയാതെ പോകുക വായിക്കുവാൻ കഴിയാതിരിക്കുക, സാമാന്യ കണക്കുകൾ പോലും കൂട്ടുവാനോ കുറയ്ക്കുവാനൊ, മറ്റു തരത്തിൽ കൈകാര്യം ചെയ്യുവാനൊ കഴിയാതെ വരിക. ഇതെല്ലാം പഠനം വൈകല്യ ത്തിന്റ ലക്ഷണങ്ങളാകാം.  ഇത് ഏതെങ്കിലും ഒന്ന് മാത്രമോ അല്ലെങ്കിൽ എല്ലാം ചേർന്നൊ ഇത് ണ്ടാകാം.

പലപ്പോഴും പാരമ്പര്യമായി ഉണ്ടാകുന്ന ഒരു വൈകല്യമായാണ് ഇതിനെ കാണുന്നത് എങ്കിലും മറ്റു ചിലകാരണങ്ങൾ കൂടി ഇതിന്റെ പിറകിൽ ഉണ്ട്.

ജനനം സമയത്തുണ്ടാകുന്ന ചില പ്രശ്നങ്ങൾ കൂടി ഇതിന് കാരണമാകാറുണ്ട്. ഗർഭകാലത്ത് മസ്തിഷ്ക വളർച്ച യിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ, മാതാവിന്റെ മദ്യപാനശീലം, മയക്കുമരുന്നുകളുടെ ഉപയോഗം എന്നിവയും പഠനവൈകല്യത്തിന് കാരണമായേക്കാം. പൂർണ്ണ വളർച്ചയെത്താത്ത പ്രസവം, സമയം കഴിഞ്ഞും പ്രസവിക്കാത്ത അവസ്ഥ, ജനിച്ച ശേഷം ശരീരത്തിൽ ഓക്സിജൻ ലഭിക്കുവാൻ വൈകുന്ന അവസ്ഥ പ്രസവ സമയത്ത് ശിശു വിന്റെ ഭാരം ഒന്നരക്കിലോ യിലും താഴെയാവുക ,ജന്മ സമയത്ത് മസ്തിഷ്ക ത്തിനുണ്ടാകുന്ന കേട്, ചില ലോഹങ്ങളുടെ കടന്നു കയറ്റം, ഗർഭകാലത്ത് മാതാവിനുണ്ടാകുന്ന പോഷകാഹാരക്കുറവ് എന്നിവയും പഠനവൈകല്യത്തിന് കാരണമാകാം

ഇനി എന്തൊക്കെ യാണ് ഇതിന്റെ ലക്ഷണങ്ങൾ എന്ന് നോക്കാം.

.  വാക്കുകൾ ഉച്ചരിക്കുന്നതിനുളള പ്രയാസം

.  താളത്തിൽ പാട്ടുപാടാൻ കഴിയാതെ വരിക

.  അക്ഷരങ്ങൾ, നമ്പറുകൾ, നിറങ്ങൾ, ആകൃതികൾ, ആഴ്ചയിലെ ദിവസങ്ങൾ തുടങ്ങിയവ ഹൃദ്യസ്ഥമാക്കുന്നതിന് പ്രശ്നമുണ്ടാകുക.

.   പേനയോ പെൻസിലോ ശരിയായ രീതിയിൽ പിടിക്കുവാൻ കഴിയാതെ വരിക.

.   കൃത്യമായ വരകൾക്കുള്ളിൽ കളർ ചെയ്യാൻ കഴിയാതിരിക്കുക

.  കുറച്ചു കൂടി മുതിരുമ്പോൾ അക്ഷരങ്ങളുടെ ശബ്ദൾ കൃത്യമായി അനുകരിക്കുവാൻ കഴിയാതെ വരിക

.   നല്ല നിശ്ചയമുളള വാക്കുകൾ പോലും കൃത്യമായി വായിക്കുവാനോ എഴുതാനോ കഴിയാതെ വരിക

.  അക്ഷരങ്ങൾ തെറ്റിക്കുക തെറ്റായി  പറയുക

.  ചെറിയ കണക്കുകൾ പോലും കൈകാര്യം ചെയ്യാൻ കഴിയാതെ വരുക.

.  വായിക്കുവാനൊ, എഴുതാനൊ  താൽപര്യം ഇല്ലാതെയാകുക.

.  ഒരേ വാക്കുകൾ  തന്നെ ആവർത്തിയ്ക്കുക.   

ഇതെല്ലാം പ്രായത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകാം.

ഇവയെല്ലാം ഒരു പക്ഷെ പഠന വൈകല്യത്തിന്  ലക്ഷണങ്ങൾ ആകാം.അത് തിരിച്ചറിഞ്ഞ് കൃത്യമായ സഹായവും പരിഹാരവും തേടുക എന്നതാണ് ഏറ്റവും ശരിയായ മാർഗ്ഗം.

പഠനവൈകല്യം പൂർണ്ണമായും  മാറ്റിയെടുക്കുവാൻ കഴിയാത്ത ഒരു വൈകല്യമായിതന്നെയാണ് ആധുനിക വൈദ്യശാസ്ത്രം  കാണുന്നത് എങ്കിലും ഹോമിയോ പ്പതിയിൽ ഇതിന് ഭാഗികമായോ പൂർണമായോ തന്നെ പരിഹാരം കണ്ടെത്താൻ കഴിയുന്നുണ്ട്.

പഠന വൈകല്യത്തിനുവേണ്ട  ടെസ്റ്റുകൾ നടത്തി, അത് പഠനം വൈകല്യം തന്നെ യാണ് എന്ന് ഉറപ്പിക്കുക യാണ് ആദ്യ നടപടി.  പിന്നീട് ഹോമിയോപ്പതിയുടെ  ചികിത്സാരീതിക്കനുയോജ്യമായ  ലക്ഷണങ്ങൾ കുട്ടിയിൽ കണ്ടെത്തുകയും അതിന് അനുയോജ്യമായ മരുന്നുകൾ കൊടുക്കുകയുമാണ് പതിവ്.  ഇത്തരം ചികിത്സാരീതിയെ കോൺസ്റ്റിറ്റ്യൂഷണൽ ചികിത്സ എന്നാണ് ഹോമിയോപ്പതിയിൽ പറയുന്നത്.  ഒപ്പം മാനസിക വളർച്ചയ്ക്കുതകുന്ന  പ്രത്യേകിച്ചും ശ്രദ്ധ, ഓർമ്മ എന്നിവയെ വർദ്ധിപ്പിക്കുന്ന മരുന്നുകളും കൊടുക്കാറുണ്ട്.  ഈ ചികിത്സ യിൽ പ്രാവീണ്യ മുള്ള  ഒരു ഹോമിയോപ്പതി ഡോക്ടറെ ഇതിനായി സമീപിക്കുന്നതാണ് ഏറ്റവും ഉചിതം.  ഹോമിയോ പ്പതിയിൽ ഇതിന്റെ ചികിത്സ യ്ക്കായി ധാരാളം മരുന്നുകൾ ഉണ്ട്.  ഓരോരുത്തർക്കും അനുയോജ്യമായ മരുന്ന്  കണ്ടുപിടിയ്ക്കുക എന്നതാണ് ഹോമിയോ പ്പതിയുടെ ചികിത്സാ തത്വം.

ഇതിനൊപ്പം പഠന വൈകല്ല്യത്തെ അതി ജീവിക്കുന്ന തിന്നായുള്ള ചില അഭ്യാസങ്ങൾ കൂടി പരിശീലിക്കുന്നത് ചികിത്സ യെ സഹായിക്കും.  പഠനത്തെ സഹായിക്കുന്ന  ചില പ്രവർത്തികൾ ആവർത്തിക്കുക വഴി അക്ഷരങ്ങളെ തലച്ചോറിൽ ഉറപ്പിക്കുവാൻ  കഴിയും.

പഠന വൈകല്യം തിരിച്ചറിയുക, ചികിത്സ തേടുക.  ഇത്തരക്കാരിലുള്ള മറ്റു കഴിവുകളെയും കണ്ടെത്തുക, പരിപോഷിപ്പിക്കുക.


 

ഡോ. വൈഷ്ണവി ടി.കെ  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ