വെട്ടിമാറ്റുന്തോറും പൊട്ടി
മുളയ്ക്കുന്നോർമ്മകൾ
വാസരത്തിന്നേറിയപങ്കും
കരണ്ടു കൊണ്ടിരുന്ന പുഴു
പ്യൂപ്പയായ്പോലും
സമാധിക്കൊടുവിൽ ശലഭമാകും
പിന്നെപിന്നെ നീരൂറ്റിത്തന്ന
ഇലയെ മറക്കും
നിറമുള്ള പൂവിനെ തേടും
നീരിൻ്റെ ചവർപ്പ് മറക്കും
മധുവിൻ്റെ മധുരം കൊതിക്കും
നീരുറ്റിക്കൊടുത്ത ഇലയിലപ്പോഴും
പുഴു കരണ്ട പാടുകൾ ശേഷിക്കും
ലിജി സോന

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ