2020 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

പാതാളപ്പടികൾ


 പച്ചമനുഷ്യനു വേദനതിന്നാൻ

പാഴായൊരു വിളവുകളെല്ലാം

പാടത്തൊരു കളമതുതീർക്കാൻ

പാതാളപ്പടി ” കേറിവരുന്നേ….!

പകലുക-ളിരവുകളൊന്നായി,തീർത്ത്

പത്തായത്തി;ന്നറകൾ നിറച്ച്

പണിയാട്ടം ചൊല്ലതുകാണാൻ

പാതാളപ്പടി “കേറിവരുന്നേ….!

പത്തരമാറ്റതു പൊന്നാംവിളകൾ

പട്ടിണി മാറ്റാനുതകുന്നില്ല..

പടപ്പാട്ടിനു പൂരംതീർക്കാൻ

പാതാളപ്പടി “കേറിവരുന്നേ….!

പണിയില്ലാ-പേരിനുപോലും

പാട്ടത്താൽ കൃഷിഭൂമികളും

പാഴായൊരു മൊഴികൾചൊല്ലീ

പാതാളപ്പടി “കേറിവരുന്നേ…!

പകലിന്നതു വേഗം കൂട്ടാൻ

പകരത്തി;ന്നീടുകൾനൽകാൻ

പകമുറിയാ’പ്പതികൾ കാണാൻ

പാതാളപ്പടി “കേറിവരുന്നേ…!.

പനനിറയെ പടവുകൾചെത്തീ

പടികൾകയറു-മൊരന്തിയതിങ്കൽ

പാനത്തിൻ രസമതു മോന്താൻ

പാതാളപ്പടി “കേറി വരുന്നേ….!

പന്തുകളൻപൊടു പന്തായത്തിൽ

പത്തടിദൂര ‘മളന്നുകുറിച്ച്

പടയാളിക്കൂട്ടം ചേരാൻ

പാതാളപ്പടി “കേറിവരുന്നേ….!

പലനേരമതുള്ളിൽ ചികയും

പതിവായൊരു കനൽവഴിതാണ്ടി

പാടാനൊരു പൊരുളുകൾ തേടീ

പാതാളപ്പടി “കേറിവരുന്നേ…..!

പമ്പാസ്നാനമതിങ്കൽ ലയിച്ച്

പകലവനിരവിൻ തിരിയായ്മാറി

പകപോക്കി;പ്പടയായി ചേരാൻ

പാതാളപ്പടി .”കേറി വരുന്നേ….!

പല്ലക്കിൽ, പുടവത്തുമ്പിൽ

പഴമൊഴിതൻ പഴമകൊട്ടിൽ

പതികാലം കൊട്ടിക്കേറാൻ

പാതാളപ്പടി “കേറി വരുന്നേ….!

പന്തീരടി പൂജകളേറ്റിയ

പത്തായപ്പുരയിൽ പോലും

പലവഴിയേ പരിഹാസങ്ങൾ

പാതാളപ്പടി “കേറിവരുന്നേ….!

പലജന്മമലഞ്ഞിതു -പാരിൽ

പലകാമനകൾ,കണ്ടു മടുത്തു

പകയൊഴിയും പകലിതുകാണാൻ

പാതാളപ്പടി “കേറിവരുന്നേ….!

പതിനൊന്നിൽ സൂര്യൻമറയേ

പരിഹാരമിതൊന്നതു മാത്രം

പന്ത്രണ്ടാം ഭാവം കേറാൻ

പാതാളപ്പടി “കേറി വരുന്നേ…!

പുലരിയുമുണ്ടതു നേരറിവിൻ്റെ

പുതുമഴയിൽപ്പുതു – പാട്ടായീണം

പോരാട്ടപ്പുലരികൾ കാണാൻ

പാതാളപ്പടി “കേറിവരുന്നേ…!

പൂന്തിങ്കളുദിച്ചൊരു -വാനിൽ

പൂവിൽ,വിടരും ഗന്ധംപേറാൻ

പൂമ്പാറ്റച്ചിറകു,കളാവാൻ

പാതാളപ്പടി കേറി വരുന്നേ ….



പി. എൻ. അജികുമാർ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ