വരികളുടെ എണ്ണത്തിൽ മാത്രം നോക്കേണ്ട ഒന്നല്ല കവിതകൾ എന്ന് തെളിയിക്കുന്ന പന്ത്രണ്ടു മനോഹരങ്ങളായ കവിതകളെ പരിചയപ്പെടുത്തുന്നു. തഴക്കം വന്ന കവികളുണ്ടാകാം, എഴുതിത്തുടങ്ങുന്നവരാകാം, ഇതിവൃത്തം ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ച നുറുങ്ങു കവിതകളിൽ നിന്നും തെരഞ്ഞെടുത്ത കവിതകൾ.
സ്മൃതിയുടെ വേരുകൾ : വിജയം ആർ നായർ
സ്മൃതിയുടെ നാളമണയുന്നുവോ …
നെറുകയിലാരൊതഴുകുന്നുവോ..
മെല്ലെ പുണരുന്നുവോ …
ഗാഢ ഗാഢം പുണർന്നോതുന്നുവോ..
ഞാനൊരനുഗ്രഹമല്ലേ……..
എന്റെ സാമീപ്യം നിനക്കൊരു സാന്ത്വനമല്ലേ ….
വിജനതീരങ്ങൾ മാടിവിളിക്കുന്നുവോ …..
.തിരയുകയാണു ഞാനെന്നെ,
നിന്നാഴങ്ങളിൽ അലയുകയാണൊരു
വ്രണിതമാനസം തന്റെ വേരുകൾ തേടി….
ജ്ഞാനം : കുഞ്ഞൻ വെളിയനാട്
വിജ്ഞാനമില്ലാത്തതു കൊണ്ടുമല്ലാ
സജ്ഞാനമില്ലാത്തതു കൊണ്ടുമല്ലാ
അജ്ഞാനികൾക്കിമ്പമിണക്കിടാനായ്
പ്രജ്ഞാനികൾക്കുമവിവേകമുദിച്ചിടുന്നു….
മരണ യാത്ര : ഡോ. സുകേഷ് ആർ. എസ്.
നേർത്ത മഞ്ഞിൻ പാളി
കനത്തു നിൽക്കും ജനാലച്ചില്ലിൽ,
ഉയരാത്ത കരങ്ങൾ നീണ്ടു
പയ്യെ തുടച്ചു കാണ്മൂ !
ശ്വാസത്തേരിൽ ശരവേഗം
വാസരങ്ങൾ താണ്ടി,
പൂത്ത മരങ്ങൾക്കിടയിലൂ-
ടെത്തി നിന്നതോ,
ഒരു വഴിത്തിരിവിൽ !
ദൈവം : ശ്രീക്കുട്ടി. എം. ബി.
ചേറ്റുഗന്ധവും ഞാറ്റുപാട്ടുമായി
കലപ്പയും നുകവുമേന്തി
മണ്ണിൽ പൊന്നുവിളയിച്ചൊരാ
ദൈവം…
എല്ലുമുറിഞ്ഞീ പൊരിവെയിലിൽ
വിയർപ്പൊഴുക്കി..
വിശപ്പടക്കും അന്നദാതാവായി
മണ്ണിനെ പ്രേമിച്ചോരാ ദൈവമേ
നമിക്കുന്നു ഞാൻ..
അമ്മ : രവീന്ദ്രൻ ചെമ്മനാട്
നിലാവുപോൽ പാവനമമ്മ
കിനാവുകൾ നെയ്യുമൊരമ്മ
സ്വാന്തനിപ്പിച്ചീടുമമ്മ
സർവം സഹനീയമമ്മ
ഏട്ടൻ : ജ്യോതിശ്രീ
ഏട്ടായെന്നുള്ള നീട്ടിവിളിയിലായ്
പൊട്ടിച്ചിതറിയെൻ
കുട്ടിപ്പിണക്കങ്ങൾ..
കൂട്ടായിടാം ഞാൻ
കുട്ടിക്കുറുമ്പിയ്ക്ക്
കൂട്ടിനെത്തീടാനീ
ഏട്ടനില്ലേ…
ശംഖ് : സജി കുമാർ
ഒരു കടലിനെ ഉള്ളിൽ പേറുന്ന
വെൺശംഖ് പോലും വെറും ഒരു
കാറ്റിൻ സ്വരം ഏകി
ഭ്രമിപ്പിക്കുന്നു…..
അർത്ഥം: അശോക് കുമാർ ഗോപാല പിള്ള
അർത്ഥസത്വം മയക്കുന്നു മർത്ത്യനെ
ശ്രേഷ്ടശ്രേണിയിൽ വിരാജിക്കുമ്പോഴും
ശുഷ്ക്കമാം ഫലസിദ്ധിയെങ്കിലും
നാരിതന്നുടെ സാമിപ്യവേളയിൽ
ശിഷ്ടകാലത്തെ കഷ്ടനഷ്ടങ്ങളോ
ചിന്തനത്തിൻ്റെ സീമയ്ക്കുമപ്പുറം
അറിവ് : ജോളി കുത്തുകല്ലുങ്കൽ
ബോധ്യങ്ങളക്ഷരമായിപ്പകർത്തവേ
ബോധ്യമുണ്ടായതിൽപ്പാതി പോലും
ബോധ്യപ്പെടുകയില്ലെങ്കിലും
ചിന്തയിൽ ആന്ദോളനങ്ങളായ് മാറിയാലോ ?
അസ്തമയം : അജയകുമാർ ഭാസ്കരൻ
മൺചിരാതുകൾ തെളിയുന്നിതാ-
തൃസന്ധ്യാനേരത്ത് ശോഭയേറ്റിക്കൊണ്ടേ.
പൂനിലാമുധിക്കാറായമ്പരത്തിലും-
അന്നേരമാനന്ദ ചിത്തരാം രാക്കിളികളു മെത്തിടുന്നു.
കാറ്റേറ്റ ജലധപാളികൾക്കിടയിലുടെ –
വന്നുവല്ലോ ചന്ദ്രമുഖി ഇന്നും .
വാക്കുകൾ : ശ്രീലക്ഷ്മി
ചില വാക്കുകളുണ്ട്,
കുത്തിനോവിച്ചാലും
ആ നോവിൽ പോലും
ചിരി നിറയ്ക്കുന്നത്.
മുള്ളുപോലെ തറഞ്ഞിരുന്ന്
പഴുത്തു പഴുത്തങ്ങനെ
ഒരു സ്വകാര്യം : സോമനാഥൻ കെ.വി
മരിച്ചു കിടക്കുന്ന വരുടെ കൂടെ
അഭിനയിച്ചു കിടക്കാൻ പറഞ്ഞു
എനിക്കതിനു കഴിഞ്ഞില്ല
ജനിച്ചു കിടക്കുന്നവരുടെ കൂടെ
അഭിനയിച്ചു കിടക്കാൻപറഞ്ഞു
ഏനിക്കതിനും കഴിഞ്ഞില്ല
ജീവിക്കുന്നവരുടെ കൂടെ
അഭിനയിച്ചു നടക്കാൻ പറഞ്ഞു
ഏനിയ്ക്ക്തിനൊട്ടും ബുദ്ധിമുട്ടില്ലായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ