വിടാതൊരിത്തിരി കമ്പിന്റെ
അറ്റത്തുള്ള പിടുത്തമായിരുന്നു
വീഴാതെ നിർത്തുന്നുവെന്ന
തോന്നൽ മാമ്പഴക്കൂട്ടത്തിന്.
കാത്തുനിൽപ്പുണ്ടൊരു
ചുംബനം കൈക്കൊള്ളാൻ
കരയെന്ന് തിരയ്ക്കും ….
ഒന്നു പെയ്തിരുന്നെങ്കിലെന്ന്
ഓർത്തു നിൽക്കയാണ്
ഇവിടെയീ ഭൂമിയെന്നു മഴ .
രക്ഷയും കടമയും കരുതലും
ഒരു പൂട്ടിലാക്കിക്കെട്ടി താലി
എന്നൊരു ഒറ്റപ്പേര്
ചാർത്തിയെന്നും….
സഹനവും ക്ഷമയും
അടിമത്വവും അവഗണനയും
ആവോളമുണ്ണണമെന്നുള്ള
എഴുതപ്പെടലാണ്
ഉത്തമ സ്ത്രീത്വമെന്നും …
പിന്നെയും പിന്നെയും
അടിവരയിട്ട് ,പഠിക്കാൻ
വിട്ടു പോയത് പഠിപ്പിക്കയാണ്
ജീവിതമെന്ന പഠനപ്പുരയെന്നും
തോന്നലായിരുന്നു ….
വെറും തോന്നലുകൾ …
ഇന്ദുഭായ്. ബി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ