2021 ഫെബ്രുവരി 16, ചൊവ്വാഴ്ച

കാത്തിരിപ്പ്



കൺനിറഞ്ഞൊരുനാൾ കാണാൻ തുടിക്കുന്നു

കരുതലായ് കണ്ണീരു വറ്റി കാത്തിരുന്നെത്ര നാളോമലെ

മനുഷ്യനുമുണ്ടരുതായ്ക അളവറ്റു ഭൂവിതിൽ

മഹാമാരി ഭയത്താലകന്നങ്ങു,മകലെയായ്

കാണുവാൻ കഴിയാതുഴലുന്ന മനസ്സുകൾ

കാത്തരിപ്പെത്ര,കാലമായ് തീരാത്ത താപമായ്

കഴിയുമോയിനിയുമീ, കൊറണക്കറുതില്ലാതെയും

കാണതകന്നതിദൂരത്തിരിപ്പവർ, ആകുലാൽ..

ഏറെ മനോവ്യഥ, പകരുന്നു മഹാമാരി

ഏറുന്നു വൃദ്ധജനങ്ങൾക്കുമാശങ്കയൊന്നാകെ.!

പടരുന്നു പരസ്പരമറിയാതെ അകലങ്ങൾ പാലിച്ചും

പരലോകം പൂകുന്നു പതിവായി പതിതരും

മാലോകരെല്ലാരും മാറ്റങ്ങളോടിന്നു

മാരിയാലാകുലം വ്യാധി ഭയത്തോടെ..

കാത്തിരിപ്പേറെ നാളായി വിദ്യാലയങ്ങളിൽ

കയറിട്ടെത്രയോ നാളുകൾ, വിദ്യയില്ലാതെയും..

വിഷാദമായ് കാണുവാനാവാത്ത മനസ്സുകൾ

വിഭ്രാന്തിയാൽ തളരുന്നു മാനവരാകെയും ഭൂവിതിൽ..!



രഘു കല്ലറയ്ക്കൽ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ