2021 ഫെബ്രുവരി 16, ചൊവ്വാഴ്ച

ജീവൻറെ വില


 

പടരുന്ന മഹാമാരി നാടാകെ

തുടരുന്ന രോദനങ്ങൾ.

അന്തമില്ലാതെ തളരുന്ന ആരോഗ്യ രക്ഷകർ

തകരുന്ന ഭൂലോക സമ്പത്ത്

രോഗക്കണക്കൊരു ക്രിക്കറ്റ് സ്കോർ ബോർഡായി

മരണം വിക്കറ്റ് പിഴുത് കോടിപതിയായി

ചുടുകണ്ണീരിൽ വറ്റിവരണ്ട

ചുടലപ്പറമ്പായി മാറി ലോകം

കണ്ണ് നഷ്ടപ്പെട്ട കളിമൺ ദൈവങ്ങളോ

കാതിൽ മെഴുകുരുക്കിയ ദിവ്യരോ

കലവറ നിറഞ്ഞ നിധികുംഭമൊ

കാര്യം നിസ്സാരമീ കുഞ്ഞൻ വൈറസിന്

ജാതിമതവർഗ്ഗ പ്രാദേശിക ഭേദമില്ലാതെ

അതിർത്തി ക്കോട്ട തകർത്ത് കാണാമറയത്തെ

ശത്രുവിന്റെ ലക്ഷ്മണരേഖ

തകർക്കാനാവാതെ അണുവായുധ ശക്തികൾ

ഒരേ ദുഃഖം വികാരവിചാരങ്ങൾ ഒരേസന്ദേശം

ലോകജനതയൊന്നാകെ

ഉള്ളിൽ തുടിക്കുന്ന ഉയിരാണ് വലുത്

ഭളളാണ് ബാക്കിയെല്ലാം പതിരാണ്



സാബു ജോൺ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ