നഗ്നതയിൽ നഖം കടിച്ചു നോക്കും
കൗമാര കേളികളല്ല യീപ്രണയം…
മുഖപടമില്ലാത്ത നന്മയുടെ നിറക്കൂട്ടിലാണ് പ്രണയം…
നെഞ്ചിൽ കുറിക്കുന്ന സ്നേഹപ്രവാഹം…
കല്പനയുടെ കടമിഴികളിൽ വിരിയും
കാവ്യ ചിത്രവും അല്ല …
ചില്ലുമേടകളിൽ അന്തിയുറങ്ങും
ശൃംഗാരവും അല്ല..
കണ്ണാടിയിൽ തെളിയും ലാസ്യവിലാസങ്ങൾ അല്ല …
പകൽ പൂരം പോൽ കത്തും
കാഴ്ച അല്ല…
കൊടിയേറ്റം നടക്കുന്ന ക്ഷേത്രാങ്കണത്തിൽ അല്ല
നാലമ്പലത്തിൽ അല്ല …
ഭക്തി വിഭക്തികളുടെ പ്രഹേളികയും അല്ല …
അന്തരംഗങ്ങളിൽ അന്തർലീനമാം
ആത്മാനുരാഗ തരംഗങ്ങളിൽ
ജന്മാന്തരങ്ങൾ ഫലശ്രുതി ചൊല്ലും
മധുരമാം തീരത്ത് മൊട്ടിടും
കാലതീതമാം സുകൃതമാണീ
പ്രണയം
വിശുദ്ധിയുടെ അപാരതയിൽ
യോഗിയുടെ വഴികളിൽ
വാടാമലരാണ് പ്രണയം…
രാമകൃഷ്ണൻ ശേഷാദ്രി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ