നീറുന്ന ബന്ധത്തിൻ ചങ്ങലയിൽ
നീറ്റലായ് മാറുന്ന ബന്ധനങ്ങൾ
നീളെപ്പഴിച്ചും പരിതപിച്ചും
നീരുതിർത്തങ്ങനെ ജീവിതങ്ങൾ
നാറ്റമുതിർത്തും നാണം കെടുത്തിയും
നാറുന്ന ബന്ധത്തിൻ നാടകങ്ങൾ
നാട്ടിലറിഞ്ഞും നാലാൾ പറഞ്ഞും
നാണം കെട്ടഴലുന്ന ജീവിതങ്ങൾ
ന്യായീകരിച്ചും നാവാലലച്ചും
നാശത്തിലാകുന്ന ബന്ധനങ്ങൾ
നാരായവേരും പിഴുതുമാറ്റാൻ
നേരങ്കമായ്ത്തീരും ബന്ധനങ്ങൾ
നാറിപ്പുഴുത്തും പഴിച്ചും വെറുത്തും
നാമാവശേഷമായ് ജീവിതങ്ങൾ
നാരീപരായണൻമാരാം മനുഷ്യരും
നാരീമണികളും നാലുപാടും
നാക്കാൽ പഴിച്ചും നേർക്കുനേർ നിന്നും
നാൾക്കുനാൾ നാശമാം ജീവിതങ്ങൾ
നല്ലുയിർ നാശമായ് നേശം നശിക്കിലും
നല്ലാർ നരകിപ്പൂ നരധിയിലായ്
നാരിയെ പൂജിച്ച നാട്ടിലിന്നും
നാലാന്നാൾ പീഡനം നിര്യാതനം !
സ്വപ്നചിറ്റേഴം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ