2021 ഓഗസ്റ്റ് 25, ബുധനാഴ്‌ച

ചക്രവാളത്തിനപ്പുറം


 പ്രപഞ്ചം പ്രഘടകം* പ്രകീർത്തമൂർത്തം വിശാലം


പ്രാപ്തിയാലർക്കനാൽ, ധരണിക്കുമൂർജ്ജം

ചക്രവാളത്തിന്നപ്പുറം, പരന്നങ്ങുമിന്നുന്നമാനം നിറഞ്ഞും

ചക്രവാളത്തെക്കടന്നന്യഗ്രഹങ്ങളെത്തേടിപ്പറന്നും

കാണാൻ മിനക്കെട്ടു ഗോളാന്തരത്താലലഞ്ഞും

കാണുന്നതില്ലിതുവരെ, ജീവത്തുടിപ്പിന്നാധാരമിന്നോളം

ഗോളാർത്തമെല്ലാഗ്രഹങ്ങളിലായും, പരിവേഷമൊരുക്കി

ഗഗനമീഭൂമിക്കു മാത്രമുണർവാർന്നു, ജീവത്തുടിപ്പും…

ചേക്കേറിചന്ദ്രനെയറിയാനൊരുങ്ങിയറിഞ്ഞും

ചൊവ്വയിൽ ജീവത്തുടിപ്പില്ല, ഭൂമിക്കറിവേറെ നല്കി..

സൌരയൂഥത്തെ അറിയാനിനിയും കഴിഞ്ഞില്ല നമ്മൾ

സൂര്യന്മാരെത്രയോ ചക്രവാള സീമയ്ക്കപ്പുറമായ് മിന്നുന്നു.

ചെന്നെത്താനരുതാത്ത ദൂരത്തായ്, ജീവനുമുണ്ടാം

ചക്രവാളത്തിനപ്പുറമെത്രയോ, അത്ഭുതമേറെയുണ്ടാകാം.

അറിയാൻ തുടിക്കും മനസ്സാലതിദ്രുതമേറുന്നുമിന്ന്

ആകാശവേഗം, ശാസ്ത്രമൊരുങ്ങുന്നതിദ്രുതം.!

ശാസ്ത്രമറിയിച്ചുപണ്ടേ,പരന്നല്ല ഭൂമിയെന്ന,വിവേകമാം സത്യം

ശതാശതങ്ങളാം നക്ഷത്രമത്രയും, സൂര്യന് സമമാണെന്നറിവും.

ഗോള,മവനിക്കു നീലാകാശത്തിമിർപ്പേകിയഴകാർന്നു

ഗോചരമരുളും ചക്രവളത്തിൽ, മാരിവില്ലുമെത്രേ,മനോജ്ഞം.!



രഘുകല്ലറയ്ക്കൽ


*പ്രഘടകം=സിദ്ധാന്തം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ