മംഗല്യപ്രായമായൊരുമകളെ
മംഗലംചൊല്ലിയയച്ചിടാൻ
മാതാപിതാക്കളവരോ
മാർഗ്ഗംതിരഞ്ഞുഴറുന്നു
മാന്യതയുടെമൂടുപടമണിഞ്ഞ്
മാന്യനെന്നുനടിച്ചൊരുവനോപെണ്ണിനെ
മഞ്ഞച്ചരടിൽകോർത്ത്
മഹാധനകുംഭമാക്കിടുന്നു
മകൾക്കേകിയധനമവൾക്ക്
മനസുഖസന്തോഷമെന്നുകരുതി
മാതാപിതാക്കളവരോ
മലർപ്പൊടിസ്വപ്നംകണ്ടിടുന്നു
മാസങ്ങളേറെതാണ്ടിടുംമുന്നേ
മലർമണംമാറിടുംമുമ്പേ
മധുരസ്വപ്നങ്ങൾകൊഴിഞ്ഞവൾ
മാനാഭിമാനത്തിലുരുകി
മനംനൊന്ത്സ്വയംതീർന്നിടുന്നു
മണവാളനപ്പഴുംകരളറപ്പില്ലാതെ
മണവാട്ടിതൻധനപേടകംതിരയുന്നു.
ബി.സുരേഷ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ