ആഹാര നീഹാരം തേടി വിഹായസ്സിൽ വിഹരിയ്ക്കാൻ
പക്ഷികൾക്കു പക്ഷമില്ലാതെങ്ങനായീടും
പക്ഷം മുറിച്ചതിനെയും കൂട്ടിലാക്കി നടന്നിടും
പക്ഷിശാസ്ത്രക്കാരനേകും ഭക്ഷണമെന്ത്
ഉച്ഛിഷ്ടമാണെന്നറിയാൻ പക്ഷികൾക്കാകതെ വരാം
മക്ഷികമാണെങ്കിലമൃതായിക്കരുതും
ബന്ധനം ബാല്യത്തിലെങ്കിൽ ബന്ധു എന്നും തോന്നിപ്പോകും
ബന്ധുരമെന്നും കരുതാം ബന്ധനമതും
ചിന്തപോലും മരവിയ്ക്കും അന്ധമാകും കാഴ്ചകളും
ശാന്തിയേകും സ്വാതന്ത്ര്യത്തെ അകറ്റി നിർത്തും
ഊഴിയിങ്കലപരന്നു ജീവനാശം വരുത്തിയാൽ
ജീവൻ പോയാൽ മോക്ഷമെന്നും പറയുമിവർ
കണ്ടടുത്തു ദുഷ്ടമൃഗം ദംഷ്ട്ര കാട്ടി നിരന്നത്
മായാ മൃഗം ലക്ഷ്മണനെ വിളിക്കുന്നിതാ
വിപിനത്തിൽ ശിലയായിക്കിടക്കണോ നെടു കാലം
നടുനീർത്ത താടകയായ് പൊരുതണമോ?
ജോളി കുത്തുകല്ലുങ്കൽ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ