2021 സെപ്റ്റംബർ 22, ബുധനാഴ്‌ച

ചിക്കെൻ കോറന്റൈൻ ഫ്രൈ


ലോക്ക് ഡൌൺ കാലത്തെ ഒരു പരീക്ഷണമായിരുന്നു ഇത്. അതിന്റെ ഓർമ്മയ്ക്കായി നൽകിയ പേരാണ് ചിക്കെൻ കോറന്റൈൻ ഫ്രൈ. കുട്ടികൾക്കും വലിയവർക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവം തന്നെയാണിത്.

ചേരുവകൾ

ചിക്കെൻ  250 gms

സവാള  2

ഇഞ്ചി 50 gm

വെളുത്തുള്ളി 10-12 അല്ലി.

മുളക് 2 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി 2 ടീ സ്പൂൺ

മല്ലിപ്പൊടി 1 ടേബിൾ സ്പൂൺ

ഗരം മസാല 2 ടീസ്പൂൺ

ചിക്കെൻ  മസാല 2 ടേബിൾ സ്പൂൺ

കുരുമുളക് പൊടി 2 ടീസ്പൂൺ

മല്ലിയില അരിഞ്ഞത് 3 ടേബിൾസ്പൂൺ

കറിവേപ്പില 2 ഇതൾ

എണ്ണ 3 ടേബിൾ സ്പൂൺ

ഉപ്പ് ആവശ്യത്തിന്

പാചക രീതി

ചിക്കെൻ  ചെറുതായി മുറിച്ചത്, ഉപ്പ്, പകുതി മഞ്ഞൾപ്പൊടി, പകുതി മുളക് പൊടി എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് ഒരു മണിക്കൂർ വയ്ക്കുക. അതിനുശേഷം ഒരു പാനിൽ എണ്ണയൊഴിച്ച് വളരെ ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തിളക്കുക. അതിലേക്ക് നന്നായി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും കറിവേപ്പിലയും ചേർത്ത്, സവാള നന്നായി മൃദുവാകുന്നതു വരെ വരട്ടുക. അതിലേയ്ക്ക് മാരിനേറ്റ് ചെയ്തു വച്ചിരുന്ന ചിക്കെൻ ചേർത്തിളക്കുക. ശേഷം ബാക്കിയുള്ള മഞ്ഞൾപ്പൊടി, മുളക്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. പാൻ ഒരു അടപ്പുകൊണ്ട് മൂടി കുറഞ്ഞ തീയിൽ പത്തു മിനിട്ട് വേവിക്കുക. തുടർന്ന് ചിക്കെൻ  മസാല, ഗരം മസാല, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. വീണ്ടും കുറഞ്ഞ തീയിൽ പതിനഞ്ച് മിനിട്ട് വേവിക്കുക. ഇത് ഒരു സെർവിങ്ങ് പ്ലേറ്റിലേയ്ക്ക് മാറ്റി അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയില വിതറി ഭംഗിയും രുചിയും കൂട്ടാം.

ഡോ. ഷേർളി സുനീത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ