2021 സെപ്റ്റംബർ 29, ബുധനാഴ്‌ച

ഗാന്ധാരം




 ഗാന്ധാരമേ നിന്നെ ശപിച്ചത് ദ്രൗപതിയോ..?

പെണ്ണിന്റെ വേദന നിന്റെ തലമുറ

ഇരുളിനാൽ അനുഭവിക്കും…

കണ്ണുനീർ കാട്ടാതെ കറുപ്പിൽ ഒളിച്ചിരിക്കട്ടെ.

കൗരവർ ക്രൂരരാണെന്ന് ലോകം മുഴുക്കെ പാടി.

അഭിമന്യുവീരർക്ക് ചതിയിൽ കൊടുത്ത വിധി

ഇന്നിന്റെ കാബൂളി യൗവ്വനമറിയുന്നു.

കണ്ണുകെട്ടി ഗാന്ധാരിമാർ മൗനം ഭുജിക്കുന്നു.

ദുര്യോധനാദികൾ അധർമ്മങ്ങൾ പൊലിയ്ക്കുന്നു.

ധൃതരാഷ്ട്രന്മാർ ആലിംഗനത്തിനായി വെമ്പുന്നു.

ശകുനികൾ കൗരവരുടെ അന്ത്യത്തിനായി

കൂടെ നടന്നു പക തീർക്കുന്നു.

കൗരവർ തിരുത്തില്ല.. പാണ്ഡവർ കരയുന്നു.

അവരും കൂടപ്പിറപ്പുകളല്ലേ.

ഇനിയുമൊരു മഹാ…യുദ്ധത്തിനായി-

കൃഷ്ണൻമാർ സാരഥ്യം ഏറ്റെടുക്കട്ടെ.

സംഭവാമി യുഗേ… യുഗേ…!


ശിവദാസ്.കെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ