നേരിൻ്റെ തീരങ്ങൾ മങ്ങലിച്ചു
നീതിതൻ വഴികൾ വിറങ്ങലിച്ചു
ആദർശ താരങ്ങൾ അരങ്ങൊഴിഞ്ഞു
തോരാത്ത മിഴിചിമ്മി നാടിരുന്നു
ഇനി നമ്മൾ വിത്തിടും നിലങ്ങളെല്ലാം
പകൽപോലെ തെളിയുന്ന വിളവിനാട്ടെ
മതത്തിന് മനുഷ്യൻ തണൽ വിരിച്ചു
ജാതിക്കു നമ്മൾ പായ് കൊടുത്തു
ദൈവത്തിനായിരം കുടപിടിച്ചു
മർത്ത്യന് ദിവസവും കൊലവിളിച്ചു
ഇനി നമ്മൾ വിത്തിടും നിലങ്ങളെല്ലാം
പകൽ പോലെ തെളിയുന്ന വിളവിനാട്ടെ
അഴിമതി കരങ്ങളാൽ ജനംമടുത്തു
ആർത്തി മനസ്സിനാൽ ചിലർ കൊഴുത്തു
അപരൻ്റെ ദുഃഖത്തിൻ വിലയിടിഞ്ഞു
ആത്മാഭിമാനം നിലം പതിച്ചു
ഇനി നമ്മൾ വിത്തിടും നിലങ്ങളെല്ലാം
പകൽ പോലെ തെളിയുന്ന വിളവിനാട്ടെ
സത്യ സമത്വത്തിൻ കളമൊഴിഞ്ഞു
നിത്യ വിവേകത്തിൻ വഴിയോഴിഞ്ഞു
ആശതൻ വേഗങ്ങൾ വലയെറിഞ്ഞു
ആപത്തിൻ ദൂരങ്ങൾ അരികിൽ വന്നു
ഇനി നമ്മൾ വിത്തിടും നിലങ്ങളെല്ലാം
പകൽ പോലെ തെളിയുന്ന വിളവിനാട്ടെ
സോമനാഥൻ കെവി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ