ഇതിവൃത്തം നല്ലൊരു മാസികയെന്ന് നിസ്സംശയം പറയാം. എല്ലാ നല്ല വിഭവങ്ങളും കോർത്തിണക്കി മനോഹരമായി അവതരിപ്പിക്കുന്നുണ്ട് ഈ മാസിക. ഒരു ലേഖനത്തിനുപരി പ്രദിപാദ്യമായി അവതരിപ്പിക്കുന്ന ശ്രീ സുമേഷ് രാമചന്ദ്രന്റെ ശൈലി ഗംഭീരമാകുന്നുണ്ട്. ഓരോന്നും എടുത്തു പറയേണ്ട മേന്മകൾ ഉണ്ടെന്നിരിക്കിലും സ്ഥല പരിമിതിയോർത്ത് ആ സഹസത്തിനു മുതിരുന്നില്ല എന്ന് മാത്രം. എല്ലാ നന്മകളും നേരുന്നു.
ആപാദചൂഢം മനോഹരം. അത്ര നന്നായില്ല എന്ന് പറയുവാൻ ഒന്നുമില്ലാത്ത ഒരു മാസിക. ലേഖനങ്ങൾ, കവിതകൾ, കഥകൾ, നർമ്മം എല്ലാം വിജ്ഞാനപ്രദങ്ങളും വായനാസുഖവും പ്രദാനം ചെയ്യുന്നവ തന്നെ.
രണ്ടു മൂന്നു മാസങ്ങൾക്കു മുൻപാണ് ഒരു സുഹൃത്ത് ഈ മാസികയുടെ ലിങ്ക് തരുന്നത്. അത് വായിച്ചതിനു ശേഷം ഇതുവരെയുള്ള പഴയ ലക്കങ്ങൾ വായിക്കുക എന്നതായിരുന്നു പ്രധാന ഹോബി. ഒരു സമ്പൂർണ്ണ മാസിക തികച്ചും സൗജന്യമായി വായിക്കുവാൻ ലഭിക്കുന്നു എന്നത് ആശ്ചര്യം തന്നെയാണ്. ഇതിന്റെ അണിയറശില്പികളോടുള്ള സ്നേഹാദരവുകൾ എത്ര പ്രകടിപ്പിച്ചാലും മതിയാകില്ല.
പ്രശസ്തമായിരുന്നു പല മാസികകൾക്കും മൂലച്യുതി ഉണ്ടാകുന്ന ഇക്കാലത്ത് ഇതുപോലൊരു മാസിക തികച്ചും സൗജന്യമായി വായനക്കാർക്ക് ലഭിക്കുന്നുണ്ട് എന്നത് എനിക്ക് പുതിയൊരറിവായിരുന്നു. എന്റെ സുഹൃുത്ത് ശ്രീ ഹരീഷ് ഈ മാസികയെക്കുറിച്ച് എന്നോട് പറയുമ്പോൾ അദ്ദേഹത്തിന് എന്തെന്നില്ലാത്ത ഒരാവേശമുണ്ടായിരുന്നു. മാസിക വായിച്ചശേഷം എന്റെ അനുഭവവും മറിച്ചല്ല. അത്ര പ്രസ്തരല്ലാത്ത എഴുത്തുകാരാണ് ഇതിൽ എഴുതുന്നതെന്നത് എന്റെ കൗതുകം കൂട്ടുന്നു. എഴുതിപ്പഴകിയ കൈകളിൽ നിന്നും ജനിക്കുന്ന കഥകളും കവിതകളും ലേഖനങ്ങളും തന്നെയാണ് ഇതിൽ കാണുന്നത് എന്നത് എന്നെ വിസ്മയിപ്പിക്കുന്നു. ആരെയും പേരുടെത്തുപറയാതെ എല്ലാവരേയും ഒരുപോലെ അനുമോദിക്കുന്നു. സാഹിത്യലോകത്തിൽ പുതിയൊരു നക്ഷത്രമാകട്ടെ ഇതിവൃത്തം എന്ന് ആശംസിക്കുന്നു.
നകുലൻ രവീന്ദ്രൻ, തിരുവനതപുരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ