2022 മാർച്ച് 3, വ്യാഴാഴ്‌ച

ആണി രോഗം


 

‘മീശമാധവൻഎന്ന സിനിമയിലെ മാള അരവിന്ദന്റെ, ആണിരോഗമുള്ള കാലുമായി വേദനയോടെയുള്ള, ദുർനടപ്പ്എല്ലാവരും ഓർക്കുന്നുണ്ടാവും. ആണിരോഗം ധാരാളം ആളുകളെ വിട്ടുമാറാതെ ഉപദ്രവിക്കാറുണ്ട്‌.

സാധാരണയായി മർദ്ദം കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലാണു ആണിരോഗം കാണപ്പെടുന്നത്‌.

 ചില നാട്ടിൽ കാലിന്റെ അടിയിലെ തഴമ്പിനല്ല , വേദനയോടെ നടുക്കു ഒരു കുഴിയുമായ്ഉണ്ടാകുന്ന കല്ലിപ്പിനാണു ആണിരോഗമെന്നു പറയാറുള്ളത്‌. പൊതുവേ രണ്ടുതരം ആണിരോഗങ്ങളുണ്ട്കട്ടിയുള്ളതും  (heloma durum), മൃദുലമായതും. (heloma molle) കട്ടിയുള്ള തരം ആണി രോഗത്തിന്റെ നടുക്കായി ഒരു കണ്ണു പോലെ ഭാഗമുണ്ടാവും ഏറ്റവും കൂടുതൽ മർദ്ദമനുഭവപ്പെടുന്ന ഭാഗത്താണു സാധാരണ ഇതു കാണാറുള്ളത്‌.

 പാദത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതു വരാറുണ്ട്‌. മൃദുവായത്സാധാരണയായി കാൽ വിരലുകൾക്കിടയിലാണു കാണാറുള്ളത്‌. പ്രധാനമായും നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾക്കിടയിൽ ആണിവ കാണാറുള്ളത്‌. കാൽ വിരലിന്റെ അഗ്രത്തിൽ വരുന്നത്‌ (heloma Apical), നഖത്തിനോടു ചേർന്നു വരുന്നത്‌ (heloma ungum), വിരലുകളുടെ പുറം ഭാഗത്തുവരുന്നത്‌ (heloma dorsalis) എന്നിങ്ങനെ അവയുടെ സ്ഥാനമനുസരിച്ച്ഇവയ്ക്കു ഇംഗ്ലീഷിൽ പേരു വ്യത്യാസവുമുണ്ട്‌.

 കാലിന്റെ അടിയിൽ സമ്മർദ്ദ ഭാഗങ്ങളിൽ അരിമ്പാറ വന്നാലും ആണി പോലെ തന്നെ തോന്നാം . അരിമ്പാറയാണെങ്കിൽ അവയിൽ അമർത്തിയാൽ വേദനയുണ്ടാവില്ല മറിച്ച് പുറത്തേക്കു വലിക്കുമ്പോൾ  ആണു വേദന തോന്നുക. എന്നാൽ ആണിയിൽ അമർത്തുമ്പോൾ വേദന തോന്നും പുറത്തേക്കു  വലിച്ചാൽ വേദനയുണ്ടാകില്ല.

 ത്വക്കിന്റെ ഉപരിഭാഗത്ത്നുഭവപ്പെടുന്ന ഉരസലും മർദ്ദവുമാണു കാരണമെന്നു പൊതുവെ പറയാറുണ്ടെങ്കിലും എന്തുകൊണ്ട്എല്ലാവർക്കും ഉണ്ടാകുന്നില്ല എന്നതിനുത്തരം സുവ്യക്തമല്ല. ഭാഗങ്ങളിൽ കാണുന്ന  ചില വൈറസു കളുടെ സാന്നിദ്ധ്യവും. ചിലതരം മുള്ളുകൾ കാലിൽ തറച്ചാൽ ഇതു വരുന്നു എന്നതും, ആണിയുള്ള ഒരാളുടെ ചെരിപ്പുപയോഗിച്ചതിനു ശേഷം വന്നു എന്ന രോഗികളൂടെ പറച്ചിലും കണക്കിലെടുത്താൽ,

ഇവ എങ്ങനെയുണ്ടാകുന്നു എന്നതിനു ഇന്നു കരുതപെടുന്ന ഉത്തരങ്ങൾ പൂണ്ണമായും ശരിയാണെന്നു തോന്നുന്നില്ല.

 നന്നായി കുതിർത്ത ശേഷം പരുപരുത്ത വസ്തുക്കൾ കൊണ്ട്ഉരച്ചു കളയുന്നതാണു താൽകാലിക പരിഹാരം.

കോൺ പ്ലാസ്റ്ററിൽ അടങ്ങിയിരിക്കുന്ന 0.04 ഗ്രാം  സാലിസിലിക്ആസിഡ് ഭാഗത്തെ ത്വക്കിനെ ദ്രവിപ്പിച്ച്കട്ടി കുറ്യ്ക്കുന്നു. ചിലപ്പോൾ അസുഖമില്ലാത്ത ഭാഗങ്ങളിലെയും തോലിളകി പോവുകയോ പഴുപ്പു ബാധിക്കുകയോ ചെയ്യാറുണ്ട്‌. അതിനാൽ ഒരു പാദരോഗ വിദഗ്ദന്റെ സഹായത്തോടെയേ ഇത്തരം പരിപാടികൾ ചെയ്യാവൂ.

 ആവണക്കെണ്ണ പുരട്ടുന്നതും കോൺ പ്ലാസ്റ്റർ ഉപയോഗിക്കുന്നതും രോഗം ഒഴിവാക്കാൻ സഹായിക്കുമെങ്കിലും വീണ്ടു വരുന്ന പ്രവണത തടയാനാവില്ല. ഹോമിയോപ്പതി വൈദ്യ ശാസ്ത്ര ചിന്തയനുസരിച്ച്നമ്മുടെ തനതായ ശരീര പ്രകൃതം കൊണ്ടാണിത് വരുന്നത്‌. അതു മാറ്റിയാൽ മാത്രമേ ഇതു വീണ്ടും വരാതെയിരിക്കുകയുള്ളു. അതിനു ബാഹ്യലേപനങ്ങൾ മാത്രം പോര. ശരീരിക മാനസിക പ്രകൃതമനുസ്സരിച്ചുള്ള ആന്തരിക മരുന്നുകൾ കൂടി കഴിക്കേണ്ടി വരും. ഹോമിയോപ്പതി ചികിൽസ കൊണ്ടു ത്‌Iർത്തും ഇല്ലായ്മ ചെയ്യാവുന്ന രോഗമാണു ആണി രോഗം.

 

ഡോ മനോജ് കുമാർ ടി. ജി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ