2022 മാർച്ച് 3, വ്യാഴാഴ്‌ച

ചാരസുന്ദരി : ആസ്വാദനം : ലിബേഷ് കാരിയിൽ


 

കുപ്പായത്തിന്റെ ബട്ടണുകള്അഴിച്ച് തന്റെ  മാറിടം തുറന്ന് കാട്ടി. കണ്ണ് മൂടിക്കെട്ടാൻ വിസമ്മതിച്ചുകൊണ്ട് ഫ്രഞ്ച് ഫയറിംഗ് സ്ക്വാഡിന് മുന്നില്  അവള്നിന്നു .കൃത്യമായ്  പറഞ്ഞാല്നൂറ് വര്ഷങ്ങള്ക്ക് മുമ്പ്

അവളുടെ കെെകള്ബന്ധിച്ചിരുന്നില്ല.!!

മുന്നില്തോക്കുമായ് നിറയൊഴിക്കാന്തയ്യാറായ് നില്ക്കുന്ന പന്ത്രണ്ട് പട്ടാളക്കാര്‍ .അവരുടെ മുഖത്തേക്ക് ഇമ ചിമ്മാതെ മനസ്സുറപ്പോടെ അവള്നോക്കിനിന്നു.

ഓഫീസര്ആജ്ഞാപിച്ചു.

''വെടിയുതിര്ക്കൂ!''

പന്ത്രണ്ട് തോക്കുകളും ഒരേസമയം ഗര്ജ്ജിച്ചു..

കണ്ണുകള്തുറന്നും തല ഉയര്ത്തിപ്പിടിച്ചും  തന്റെ തുറന്ന മാറിടത്തിലേക്ക് മൂടാത്ത കണ്ണുകള്ക്ക് മുന്നിലൂടെ വരുന്ന വെടിയുണ്ടയെ കണ്ടെടുത്തുകൊണ്ട് അവള്അവളിലേക്ക് തന്നെ സാവധാനം തകര്ന്നടിഞ്ഞു .

കാഴ്ച്ചയ്ക്ക് മുന്നില്പട്ടാളക്കാരിലൊരാള്ബോധരഹിതനായ് നിലംപതിച്ചു...

മാതാഹരി   കൊല്ലപ്പെട്ടു..

1917 ഒക്ടോബര്  മാസം 15 ന്  ചാരസുന്ദരിയുടെ  വധ ശിക്ഷ ഫ്രഞ്ച് ഗവണ്മെന്റ് നടപ്പിലാക്കി...

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് യൂറോപ്പിനെ ഒന്നടങ്കം തന്റെ മാദകമായ ശരീരസൗന്ദര്യവും നഗ്നനൃത്തവും കൊണ്ട് പുളകം കൊള്ളിച്ച സ്ത്രീയാണ് മാതാഹരി.

ധനികരായ പുരുഷന്മാരേയും സുഖകരമായ ജീവിതത്തെയും തേടി സ്വപ്നങ്ങളുടെ നഗരങ്ങളിലേക്ക് സാഹസികയാത്ര പോയവള്‍ ..

എല്ലാ സ്ത്രീകളെക്കാളും സ്ത്രെെണതയുള്ളവള്‍ , ഉടലുകൊണ്ട്  അപരിചിതമായ ദുരന്തകഥയെഴുതുന്നവള്‍, അവളുടെ മാദക നൃത്തത്തില്ആയിരം ഉടല്വടിവുകളും നടനങ്ങളും ആയിരം താളങ്ങളോട് ഇഴചേരുന്നു.കുശാഗ്രതയും പൊക്കമുള്ളവളും വന്യമൃഗത്തിന്റെ മെരുക്കവുമുള്ള ചാരുതയുമുള്ളവള്‍..

ഒന്നാം ലോകമഹായുദ്ധത്തിന്റെ സംഘര്ഷകാലത്ത്  ആരോപിതയായ് തന്റെ നാല്പ്പത്തിയൊന്നാം വയസ്സില്  വാടിക്കരിഞ്ഞ് വീണ പ്രണയപുഷ്പമായിരുന്നു അവള്‍.

മര്ഗരീത്ത സെല്ല അതാണവളുടെ യഥാര്ത്ഥനാമം.

മര്ഗ്ഗരീത്ത എങ്ങനെയാണ് ലോകമറിയുന്ന  മാതാഹരിയായത്  ? ഒരേ സമയം ഫ്രാന്സിനും ജര്മ്മനിക്കും വേണ്ടി ചാരവൃത്തി  നടത്തുന്ന ഡബിള്  ഏജന്റായ ചാരസുന്ദരി എന്നറിയപ്പെട്ടത്..

മരിക്കുന്നതിന് മുന്പ് ജയിലില്  വച്ച് മാതാഹരി തന്റെ വക്കീലായ ക്ലുനറ്റിനെഴുതിയ  കത്തുകളില്  തുടങ്ങി  അവളുടെ  മരണത്തെ ചെല്ലി   വക്കീലിന്റെ ഹൃദയസ്പര്ശ്ശിയായ കത്ത് വരെ തുടരുന്ന വായനയാണ് പൗലോ കൊയ്ലോ ചാരസുന്ദരിയിലൂടെ അവതരിപ്പിക്കുന്നത്...

ശാരീരിക ബന്ധം എന്നത് പ്രണയത്തിന്റെ  അകമ്പടിയോടെയല്ലാതെയും അവനവന്റെ ഗുണങ്ങള്ക്ക് വേണ്ടിയും ഉപയോഗിക്കാമെന്ന് സ്ക്കൂള്പഠനകാലത്ത് തന്റെ പതിനാറാം വയസ്സില്പ്രിന്സിപ്പലില്നിന്നും ആദ്യമായ് ബലാല്സംഘത്തിന്റെ അനുഭവങ്ങള്  നേരിട്ടതോടെ തിരിച്ചറിഞ്ഞവളാണ് അവള്‍.

തിരിച്ചറിവ്  പില്ക്കാല  ജീവിതത്തിലുടനീളം വലിയരീതിയില്അവളെ സ്വാധിനിക്കുന്നുണ്ട്..

സ്വാതന്ത്ര്യത്തോടെ  ജീവിക്കാന്കൊതിച്ച്

തന്നെക്കാള് ഇരുപത്തിയൊന്ന് വയസ്സ് കൂടുതലുള്ള ഒരു പട്ടാളക്കാരനെ  പതിനെട്ടാമത്തെ വയസ്സില്അവള്  വിവാഹം ചെയ്തു.പക്ഷെ

അയാളുടെ വലിയ വീടിന്റെ ഇരുട്ടില്അവളുടെ സ്വാതന്ത്ര്യം അടിച്ചമര്ത്തപ്പെട്ടു. ക്രൂരനും അലിവില്ലാത്തവനുമായ ഭര്ത്താവില്നിന്നും വിവാഹമോചനം നേടി അവള്അവളുടെ സ്വപ്നങ്ങളുടെ ലോകത്തേക്ക് യാത്രതിരിച്ചു. അജ്ഞാതമായതിനെ ഭയന്ന്  വളരാന്മടിക്കുന്ന താറാവുകള്ക്കിടയിലെ അരയന്നമായിരുന്നു അവള്‍..

പിന്നീട് ഡച്ച് സെെനികനായ പുതിയകാമുകനോടൊപ്പം ജീവിതം തുടങ്ങിയ അവള്നൃത്തം പഠിക്കുകയും പകലിന്റെ കണ്ണ് (സൂര്യന്‍) എന്നര്ത്ഥം വരുന്ന മാതാ ഹരിയെന്ന പേര് സ്വീകരിക്കുകയും ചെയ്തു. ബന്ധവും കൂടുതല്കാലം തുടരാന്അവള്ക്കായില്ല.1902 ല്അവള്പാരീസിലേക്ക് യാത്രതിരിച്ചു.  തന്റെ മാദക സൗന്ദര്യവും നൃത്തപാടവവും  ഉപയോഗിച്ച്  സമ്പന്നയും പ്രശസ്തയും ആവുക എന്നതായിരുന്നു അവളുടെ ലക്ഷ്യം.

ആരേയും മോഹിപ്പിക്കുന്ന ശരീരസൗന്ദര്യം  മാദകനര്ത്തകി എന്ന പേരില്വളരെ പെട്ടന്നുതന്നെ അവളെ പ്രശസ്തയാക്കി. പൂര്ണ്ണമായും വസ്ത്രം ധരിച്ച് വേദിയിലെത്തുകയും  നൃത്തം

തുടങ്ങിക്കഴിഞ്ഞാല്  ഘട്ടം ഘട്ടമായ് വസ്ത്രങ്ങള്ഉപേക്ഷിക്കുകയും  ഒടുവില്

ഏറെക്കുറെ  അല്ലെങ്കില്പൂര്ണ്ണമായും  നഗ്നയായ്തന്നെ  നൃത്തം അവസാനിപ്പിക്കുകയും ചെയ്തുകൊണ്ട്  വേദികളില്നിന്നും വേദികളിലേക്കവള്പ്രയാണം തുടര്ന്നു.

നൃത്താവസാനം  ഒരു കെെകൊണ്ട് മാറിടവും മറു കെെകൊണ്ട്  ഗുഹ്യഭാഗവും മറച്ച് പിടിച്ച് വേദി വിട്ടൊഴിയുന്ന അവളുടെ പ്രശസ്തി യുറോപ്പിലാകെ പരന്നു.പല പ്രഭുക്കന്മ്മാരും മാസ്മരിക സൗന്ദര്യത്തില്മയങ്ങി. പാരിസിലെ സമ്പന്നരും പ്രമാണിമാരും മാതാഹരിയുടെ  കടാക്ഷത്തിനായ്  ദാഹിച്ച് മോഹിച്ച് നിന്നു.

മലബാര്തീരത്തെ ബ്രഹ്മണകുടുംബത്തില്ജനിച്ചവളെന്നാണ് അവള്  പാരിസില്സ്വയം പരിചയപ്പെടുത്തിയത് .മാതാഹരിക്ക് നുണ പറയുന്നതും  ഒരു സുന്ദരനടനമായിരുന്നു.ഇന്ത്യക്കാരിയെന്നും ശ്രീലങ്കക്കാരിയെന്നും അവസരത്തിനൊത്ത് നുണപറഞ്ഞുകൊണ്ടവള്യൂറോപ്പിന്റെ മണ്ണില്നടനവിസ്മയം തീര്ത്തു.ശിവവിഗ്രഹത്തിന് മുന്നില്ആചാരഭംഗിയോടെ  അവള്ലാസ്യനൃത്തമാടിയപ്പോള്   കണ്ടുനിന്നവര്മതിമയങ്ങിപ്പോയ്. കോടീശ്വരന്മ്മാരോടുള്ള പ്രണയവും ,കിടപ്പറയില്നിന്ന് കിടപ്പറയിലേക്കുള്ള  ഒട്ടും കൂസാതെയുള്ള  ചുവടുമാറ്റവും  അവളെ വേഗത്തില്സമ്പന്നയാക്കി..

ആര്ഭാടപൂര്ണ്ണമായ ജീവിതത്തിനും വിലകൂടിയ വസ്ത്രങ്ങള്ക്കും വിശേഷപ്പെട്ട ആഭരങ്ങള്ക്കും മീതെ സുന്ദരിയായ മാതാഹരി   രാജ്യങ്ങളില്നിന്ന് രാജ്യങ്ങളിലേക്ക് തന്റെ മായികനടനത്തിനായ് ക്ഷണിക്കപ്പെട്ടു..

ഒന്നാം ലോകമഹായുദ്ധ കാലത്ത് ജര്മ്മനിയിലെ ഉന്നത പട്ടാള ഉദ്യോഗസ്ഥന്  ചാരപ്രവര്ത്തിക്കായ് മാതാഹരിയെ വലിയ പ്രതിഫലങ്ങള്നല്കി പ്രലോപിക്കുന്നു.എച്ച് 21 എന്ന രഹസ്യനാമം സ്വീകരിച്ച് അവള്ഫ്രാന്സിലേക്ക് മടങ്ങിവരുന്നു.ഫ്രാന്സില്വച്ചവള്തന്നെ ജര്മ്മനിയുടെ ചാരപ്രവൃത്തിക്കായ് നിയോഗിച്ചിരിക്കുകയാണെന്നും താന്അവര്ക്ക്  വേണ്ടി ഒന്നും ചെയ്യാന്തയ്യാറല്ലെന്നും വേണമെങ്കില്ഫ്രാന്സിന് വേണ്ടി ചാരവൃത്തി നടത്താന്ഒരുക്കമാണെന്നും വെളിപ്പെടുത്തുന്നു.

അങ്ങനെ ഒരേസമയം ഡബിള്ഏജന്റായ്    ചാരസുന്ദരി മാറി..

യുദ്ധകാലത്ത് തന്റെ സൗന്ദര്യവും  വശീകരണശക്തിയും ഉപയോഗിച്ച്  രാജ്യാതിര്ത്തികള്കടന്ന് അവള്സഞ്ചരിച്ചു.. ഫ്രാന്സില്നിന്നും നെതര്ല്ലാന്റിലേക്കും  ബ്രിട്ടനില്നിന്ന് സ്പെയിന്വഴിയും  മാറിമാറി സഞ്ചരിച്ചു. ഇതോടെ അവളുടെ  യാത്രകള്നിരീക്ഷണത്തിലായ് ബ്രിട്ടീഷ് രഹസ്യാന്വോഷണ  ഉദ്യോഗസ്ഥര്മാതാഹരിയെ ചോദ്യം ചെയ്തു.ഞാന്ഫ്രഞ്ച് രഹസ്യാന്വോഷണവിഭാഗത്തില്  പ്രവര്ത്തിക്കുകയാണെന്ന് മാതാഹരി അവരോട് സമ്മതിച്ചു.പക്ഷെ ഫ്രാഞ്ച് അധികാരികള്അത് നിഷേധിച്ചു. അവര്ക്കും അവളെ വിശ്വാസമില്ലായിരുന്നു..

1917 ല്പാരീസിലെ ഒരു ഹോട്ടലില്വച്ച് മാതഹരിയെ

അന്പതിനായിരം ഫ്രഞ്ച് സെെനികരുടെ മരണത്തിന് കാരണക്കാരിയെന്ന് കണ്ടെത്തി പട്ടാളം  അറസ്റ്റ് ചെയ്തു .

''ഞാന്നിരപരാധിയാണെ് ! ആരോ എന്നെ പറ്റിക്കുകയാണ്  ഞാന്ഫ്രഞ്ച് ഗവണ്മെന്റിന് വേണ്ടിതന്നെയാണ് പ്രവര്ത്തിക്കുന്നത്.'' മാതാഹരി വിലപിച്ചു .പക്ഷെ അവളുടെ  മുൻകാലചരിത്രം ശരിക്കും പഠിച്ച പട്ടാള ഉദ്യോഗസ്ഥകര്ക്ക് അവളുടെ നുണപറയാനുള്ള പ്രാവിണ്യത്തെ കുറിച്ച് നല്ല ധാരയുണ്ടായിരുന്നു.

വിചാരണയ്ക്ക് ശേഷം  ഫ്രഞ്ച് ഗവണ്മെന്റ് അവളെ ജയിലിലടച്ചു....

ഞാനൊരു വേശ്യയാണ് എന്നാല്ഞാനൊരു വഞ്ചകിയല്ലെന്ന്  കോടതിമുറിയില്നിന്നും വിളിച്ചുപറയുന്നുണ്ട് മാതാഹരി.

ഗവണ്മെന്റിലെ  പല ഉയര്ന്ന  ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുണ്ടായിരുന്ന മാതാഹരിയെ സഹായിക്കാന്വിചാരണവേളയില്ആരും  മുന്നോട്ട് വന്നില്ല.

ഒന്നാം ലോകമഹായുദ്ധത്തില്ധാരാളം ഫ്രഞ്ച് സെെനികര്കൊല്ലപ്പെട്ടുകൊണ്ടിരുന്നു.  തങ്ങളുടെ പരാചയം ജനങ്ങളില്നിന്നും മറച്ച് വച്ച്  അവരുടെ ശ്രദ്ധയാകര്ഷിക്കുന്നതിന് വേണ്ടി ഫ്രഞ്ച് പട്ടാളം  തിരഞ്ഞെടുത്ത മാര്ഗ്ഗമായിരുന്നോ  മാതാഹരിയുടെ അറസ്റ്റ്..  പൊതുജനങ്ങളുടെ മുഴുവന്ശ്രദ്ധയും ആകര്ഷിക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് വളരെ രഹസ്യമായ് ചെയ്യേണ്ട ചാരവൃത്തി ചെയ്യാന്സാധിക്കുക...

അവളുടെ പണത്തിന്റെ ഉത്ഭവം കണ്ടെത്താന്അവര്ശ്രമിച്ചു.എന്നിട്ടതിനെ രഹസ്യമെന്ന് മുദ്രകുത്തി. ഉയര്ന്ന സ്ഥാനങ്ങളിലിരിക്കുന്ന നിരവധി ഉദ്യോഗസ്ഥന്മാര്കുടുങ്ങുമെന്നറിവുള്ളത് കൊണ്ടാണ് അവരതിനെ രഹസ്യമെന്ന് മുദ്രകുത്തിയത്. അവള്കോടതിയില്പേര് വിളിച്ചു പറഞ്ഞ കാമുകന്മാരെല്ലാം അവളെ തള്ളിപ്പറഞ്ഞു..

എങ്കിലും താനൊരു നിരപരാധിയാണെന്ന് അവള്സമര്ത്ഥിക്കുന്നില്ല.തന്റെ വാക്കിലിനുള്ള കത്തില്അവള്പറയുന്നു.

 ''എന്റെ ആകര്ഷണത്തെ ചെറുക്കാന്ജര്മ്മന്കാര്ക്കോ ഫ്രഞ്ച്കാര്ക്കോ  ഇംഗ്ലീഷുകാര്ക്കോ  ഒരിക്കലുമാകില്ലെന്ന് ഞാന്കരുതി .എന്നാല്ഒടുക്കം കബളിപ്പിക്കപ്പെട്ടത് ഞാനാണ്. പുരുഷന്മാര്ഭരിക്കുന്ന ഒരു ലോകത്തില്സ്വതന്ത്രയും വിമോചിതയുമായ ഒരു സ്ത്രീയായ് ഞാന്ജീവിച്ചു .അതൊരു വലിയ തെറ്റാണ്''.

അതെ വര്ഷം15 ാം തീയ്യതിഅവളുടെ വധശിക്ഷ നടപ്പിലാക്കാന്കോടതി ഉത്തരവിട്ടു!!!

ജയില്മുറിയില്വച്ച് തന്റെ സ്വാതന്ത്ര്യം താന്  ആര്ക്കും വിട്ടുകൊടുത്തിട്ടില്ലെന്ന് സ്വയം ബോധ്യപ്പെടുത്താന്  മതിവരുവോളം അവൾ നൃത്തം ചെയ്തു. ഒട്ടും കൂസാതെ ധീരതയോടെ  മരണത്തെ  നേരിട്ടവള്‍.

വിധിനടപ്പാക്കുന്ന വേളയില്കണ്ണുകള്മൂടി കെട്ടാന്  പറഞ്ഞപ്പോള്ഞാനത് ധരിക്കണമോയെന്ന്  ചോദിച്ചുകൊണ്ട് തന്റെ മരണത്തെ ബന്ധിക്കപ്പെടാതെ  കെെകളാല്  അര്ഹിക്കുന്ന സ്വാതന്ത്ര്യത്തോടെ  നോക്കികാണാന്കൊതിച്ചവള്‍.

പന്ത്രണ്ട് പട്ടാളക്കാരുടേയും വെടിയുണ്ടകള്ഒരേ സമയം ഏറ്റുവാങ്ങി മുന്നോട്ടോ പിന്നോട്ടോ ആയാതെ  മുകളിലേക്കോ വശങ്ങളിലേക്കോ കെെകളെറിയാതെ  തല ഉയര്ത്തിപ്പിടിച്ച്   കാല്മുട്ടുകള്മടക്കി തന്നിലേക്ക് തന്നെ സ്വയം  തകര്ന്നടിഞ്ഞവള്‍..

കൗതുകമുണര്ത്തുന്നതും  രഹസ്യവും നിഗൂഡവുമായ നിരവധി സംഭവങ്ങളുടെ  വലിയൊരു ഏടാണ് മാതാഹരിയുടെ ജീവിതം. അതുകൊണ്ടു തന്നെ ചാരസുന്ദരി എന്ന നോവലിന് പുറത്തും വലിയൊരു വായന മാതാഹരിയെ കുറിച്ച് ലഭ്യമാണ് .

മാതാഹരി യഥാര്ത്ഥത്തില്ഒരു ഡബിള്ഏജന്റായിരുന്നോ ?

1947 ല്  ഒരുപത്രവുമായുള്ള അഭിമുഖത്തില്മാതാഹരിയുടെ കേസിനെകുറിച്ച് അന്നത്തെ ഒരു പ്രധാന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്  ഇങ്ങനെയായിരുന്നു.

''മാതാഹരിക്കെതിരെയുള്ള  മുഴുവന്നടപടിക്രമങ്ങളും അനുമാനങ്ങളില്മാത്രം അധിഷ്ഠിതമായിരുന്നു.ഞങ്ങളുടെ പക്കലുണ്ടായിരുന്ന തെളിവുകള്  വളരെ പരിമിതമായിരുന്നു. അതുപയോഗിച്ച് ഒരു പൂച്ചയെപ്പോലും ശിക്ഷിക്കാനാകുമായിരുന്നില്ല''

ദുരൂഹതകള്ഏറെ ബാക്കിവച്ചാണ് സ്വപ്ന സുന്ദരി അരങ്ങൊഴിഞ്ഞത്....


ലിബേഷ് കാരിയിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ