നീതി ദേവതയുടെ
കണ്ണുകൾ കറുത്ത
കരങ്ങളാൽ
മൂടപ്പെട്ടിരിക്കുന്നു..
നിമിഷങ്ങൾക്കകം
അയാൾ
സ്വതന്ത്രനാകുന്നു..
കണ്ണുകളിൽ എല്ലാം
കീഴടക്കിയവന്റെ
അഹന്ത മിന്നി മറയുന്നു.
മൂഢർ മധുരം വിളമ്പുന്നു..
തെല്ലിട അവന്റ
കണ്ണുകൾ
അവളിലേക്കു നീങ്ങുന്നു..
നിയമം നിഷേധിക്കപ്പെട്ട്
വിശ്വാസം മരിച്ചവൾ
പതിയെ പടിയിറങ്ങുന്നു..
എങ്ങോട്ടെന്നില്ലാതെ.
ഒറ്റയാകപ്പെടുന്നു..
ഒറ്റയ്ക്കാക്കപ്പെടുന്നു..
ഹേ ' നീതി പീഠമേ..
നിന്നെ നോക്കി
പല്ലിളിക്കുന്നു കുറ്റവാളികൾ.. '
പാരിതോഷികങ്ങൾ
പങ്കിടുന്നു അപരാധികൾ..
പലതും പുകമറയിൽ
മാഞ്ഞുപോയീടുകിൽ
ഇനിയും ഞങ്ങൾ
എന്തിനു നിന്നിൽ
വിശ്വാസം അർപ്പിക്കണം.
നന്ദു പാരിസ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ