പിന്നിലായെല്ലാറ്റിലും,
നടന്നാലെത്താതായി.
ഇരുട്ടിത്തുടങ്ങിയോ,
അന്തിക്കു നിറംകെട്ടോ !
കേള്‍വിയ്ക്കുപതം,
വാക്കിന്നു വിറ,യി-
ദ്ദേഹത്തിന്നിണങ്ങാതാ-
യൊരുവകക്കുപ്പായവും.
ഭൂമിതന്നററം പോല്‍
മുന്നിലഗാധമാം പെരുങ്കടല്‍,
പിന്നിലോര്‍മ്മകള്‍ മുരളു-
മശാന്തമാം കരിവാനം.
വിട്ടുപൊകുവാനരുതാ-
തക്ഷമയോടേ ചുറ്റും
കറങ്ങിത്തിരിയുന്നു,
പ്രാണന്‍പോലിളംകാറ്റ്.
ഇങ്ങു ഞാനിരിക്കുന്നു,
തെക്കോട്ടു കാലുംനീട്ടി,
കുലവെട്ടിയ വാഴ-
ത്തടപോലുണങ്ങാതെ.
ഇ എസ് സതീശൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ